ചിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാികള്‍ സെപ്തംബര്‍ 13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്.
പ്രശസ്ത സിനിമാതാരം ആന്‍ അഗസ്റ്റിന്‍ ചടങ്ങില്‍ മുഖ്യാത്ഥിയായിരിക്കും. ഓണാഘോഷത്തോടൊപ്പം തന്നെ വയനാടിന്റെ വേദനയില്‍ പങ്കുചേരുകയും പുനരധിവാസത്തിനു വേണ്ടിയുള്ള ധനസമാഹരണവും നടത്തുമെന്ന് പ്രസിഡന്റ് റോയി നെടുംചിറ അറിയിച്ചു.
സെപ്തംബര്‍ 13-ാം തീയതി 6.30 മണിക്കു തന്നെ ഓണസദ്യയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. ഈ ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി നെടുംചിറ 630-806-1270, മഹേഷ് കൃഷ്ണന്‍ 630-664-7431, സാബു തറത്തട്ടില്‍ 847-606-9068.