കൊച്ചി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യൂട്യൂബറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വിജെ മച്ചാൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ആലപ്പുഴ സ്വദേശി ഗോവിന്ദ് (30) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ റിസോർട്ടിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
പീഡനത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അസാധാരണമായ പെരുമാറ്റം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. ഇവരുടെ പരാതിയെ തുടർന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം കളമശേരി പൊലീസ് കേസെടുത്തു.
മാന്നാറിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.