ബംഗാളി നടിയുടെ ആരോപണം: സം‌വിധായകന്‍ രഞ്ജിത്തിനെതിരെ വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കല്പറ്റ: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വയനാട്ടിൽ രഞ്ജിത്തിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്.

ഗുരുതരമായ ആരോപണം ഉയർന്നിട്ടും സമരം നടത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ ജയിലിലേക്ക് അയക്കുന്ന സംസ്ഥാന സർക്കാർ രഞ്ജിത്തിനെതിരെ ഒന്നും ചെയ്യുന്നില്ല എന്ന് പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുന്ന കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയൽ പറഞ്ഞു. ഔദ്യോഗിക കാർ കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് വയനാട്ടിലെ സ്വകാര്യ വസതിയിൽ എത്തിയത്.

ബംഗാളി നടിയായ ശ്രീലേഖ മിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണ് എന്ന് രഞ്ജിത്ത് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നടിആരോപണത്തിൽ ഉറച്ചുനിന്നെങ്കിലും ഇന്ന് ഇക്കാര്യത്തോട് പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായില്ല. ശ്രീലേഖയെ വിളിച്ചത് സിനിമയുടെ ഓഡിഷന് വേണ്ടിയാണെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കി അയച്ചു എന്നുമായിരുന്നു രഞ്ജിത്ത് വ്യക്തമാക്കിയത്.

എന്നാൽ ചിത്രത്തിൽ അഭിനയിക്കാനാണ് എത്തിയത് എന്ന് ആവർത്തിച്ച ശ്രീലേഖ രഞ്ജിത്തിന്റെ വാദം നിഷേധിക്കുകയും ചെയ്തിരുന്നു. താൻ ജോലി ചെയ്യുന്നത് ബംഗാളിലാണ് എന്നും അവിടെ നിന്ന് കേസുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിൽനിന്ന് ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ടു പോകുമെന്നും നടി പറഞ്ഞിരുന്നു.

 

 

Print Friendly, PDF & Email

Leave a Comment

More News