നായര്‍ അസ്സോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 7 ശനിയാഴ്ച

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച മൂന്നു മണി മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള കെ.സി.എസ്. കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡണ്ട് അരവിന്ദ് പിള്ള അറിയിച്ചു.

ഓണപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, താലപ്പൊലിയോടു കൂടി മഹാബലി തമ്പുരാനെ എതിരേല്പ്, വിഭവസമൃദ്ധമായ സദ്യ, മറ്റ് വിവിധ നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അരവിന്ദ് പിള്ള 647 769 0519, മഹേഷ് കൃഷ്ണന്‍ 630 664 7431, രാജഗോപാലന്‍ നായര്‍ 847 942 8036.

Print Friendly, PDF & Email

Leave a Comment

More News