ജേക്കബ് പനയ്ക്കൽ (88) ഫിലഡല്‍‌ഫിയയില്‍ നിര്യാതനായി

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരി നീനാ പനയ്ക്കലിൻ്റെ ഭർത്താവ് ജേക്കബ് പനയ്ക്കൽ (88) ഫിലഡൽഫിയയിൽ നിര്യാതനായി. കുട്ടനാട്ടിലെ തലവടി ഗ്രാമത്തിലാണ് ജനിച്ചത്. പരേതരായ പി.ജി. ഏബ്രാഹം – മറിയാമ്മ ഏബ്രാഹം ദമ്പതികളുടെ ഏഴുമക്കളിൽ നാലാമത്തെ മകനാണ്. ജോളി കളത്തിൽ (സഹോദരി) (ഫിലഡൽഫിയ). മറ്റു സഹോദരങ്ങൾ നേരത്തേ ദിവംഗതരായി.

മക്കൾ: അബു പനയ്ക്കൽ, ജിജി പനയ്ക്കൽ, സീന ജോർജ് .

കൊച്ചു മക്കൾ: ഹാളി പനയ്ക്കൽ, ജോഷ്വാ പനയ്ക്കൽ, ഓവൻ പനയ്ക്കൽ, അലീഷാ പനയ്ക്കൽ, നേയ്തൻ ജോർജ്, അലക്സാണ്ഡർ ജോർജ്.

കേരള ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. 1980 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിയേഴ്സ്, പി എൻ സി ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്തു. അമേരിക്കയില്‍ മലയാള സാഹിത്യ നിരൂപണ സദസ്സുകളിൽ പ്രമേയ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനായിരുന്നു.

നീനാ പനയ്ക്കല്‍ തിരുവനന്തപുരത്ത് വിദ്യുച്ഛക്തി ബോർഡിൽ ഉദ്യോഗസ്ഥയായിരിക്കേയാണ് ജേക്കബ് പനയ്ക്കലുമായുള്ള വിവാഹം. എഴുത്തുകാരി എന്നതിനു പുറമേ, ഫിലഡൽഫിയാ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗവേഷണ വിഭാഗത്തിൽ സേവനവും അനുഷ്ഠിക്കുന്നു.

ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതൽ 8 മണി വരെ ഫിലഡൽഫിയ ബഥേൽ മാർത്തോമാ ചർച്ചിൽ പൊതുദര്‍ശനവും, ആഗസ്റ്റ് 31 ശനിയാഴ്ച ഫിലഡൽഫിയ ലാമ്പ് ഫ്യൂണറൽ ഹോമിൽ സാംസ്കാര ശുശ്രൂഷകളും നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News