ബരാക് ഒബാമ – യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്നേഹി (നിരീക്ഷണം): ജയൻ വർഗീസ്

“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, അവരെ ഞാൻ ആശ്വസിപ്പിക്കും “ യഹൂദയിലെ മല നിരകളിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുഴങ്ങിക്കേട്ട മനുഷ്യ സ്നേഹത്തിന്റെ ആമഹനീയ ശബ്ദം പിന്നീട് നാം കേൾക്കുന്നത് പസഫിക്- അറ്റ്ലാന്റിക് മഹാ സമുദ്രങ്ങളുടെ ഈ സംഗമ ഭൂമിയിൽബാരാക് ഒബാമ എന്ന മെല്ലിച്ച മനുഷ്യനിൽ നിന്നാണ് എന്ന് എനിക്ക് തോന്നുന്നു ( വിയോജിക്കേണ്ടവർക്കുവിയോജിക്കാം).

സുദീർഘമായ ഈ കാല ഘട്ടത്തിനിടയ്ക്ക് വന്നു പോയ മഹാരഥന്മാരായ മനുഷ്യ സ്നേഹികളെ ഇവിടെവിസ്മരിക്കുന്നില്ല. ലിങ്കണും ഗാന്ധിയും മാർട്ടിൻലൂഥറും അവരിൽ ചിലർ മാത്രമാണ്. അബ്രഹാം ലിങ്കണിലെസഹാനുഭൂതിയും മഹാത്മാഗാന്ധിയിലെ സഹനവും മാർട്ടിൻ ലൂഥറിലെ ആദർശനിഷ്‌ഠയും ഒരേ വ്യക്തിയിൽഒത്തു ചേരുമ്പോൾ കാലം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന മഹാനായ മനുഷ്യനാവുകയാണ് ബരാക്ഒബാമ.

അച്ഛൻ ഉപേക്ഷിച്ചു പോയ അനാഥ ബാല്യത്തിന്റെ വേദനകളിൽ വളർന്നു വരികയും, സർക്കാർ സഹായത്തിൽഅന്നം കണ്ടെത്തിയ അമ്മൂമ്മയുടെ സ്നേഹവും സാന്ത്വനവും നുകർന്ന് ലക്ഷ്യബിധത്തോടെ പഠിച്ചു മുന്നേറിയആ എലുമ്പൻ യുവാവ് രാഷ്ട്രമീമാംസയിലും നിയമത്തിലും കൈവരിച്ച വമ്പൻ അറിവുകൾ ഉൾക്കൊണ്ടു കൊണ്ട്സമകാലീന സാഹചര്യങ്ങളെ സമർത്ഥമായി വിശകലനം ചെയ്യുന്നതിൽ ആരെയും പിന്നിലാക്കിയബുദ്ധിജീവിയായി വളർന്നു വലുതാവുകയായിരുന്നു.

ലോക ഗതിവിഗതികളെ സമർത്ഥമായി സ്വാധീനിക്കാൻ കഴിയുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ തലപ്പത്ത്രണ്ടാം തവണയും ഉപവിഷ്ടനാവുമ്പോൾ പോലും ഒബാമ എന്ന നല്ലവനായ പച്ച മനുഷ്യൻ മാറുന്നില്ല. അധികാരത്തിന്റെ ഗറിവും അഹങ്കാരത്തിന്റെ വേറിവും ഇല്ലാതെ വെറുമൊരു സാധാരണക്കാരനായി അദ്ദേഹംജീവിച്ചു.

അധികാര ഗർവിന് അനിവാര്യമെന്ന് ലോക നേതാക്കൾ മുതൽ സാധാരണ സെലിബ്രിറ്റികൾ വരെ അണിഞ്ഞുകാണിക്കുന്ന ആടയാഭരണങ്ങളുടെ പളപ്പും പുളപ്പും അദ്ദേഹം സ്വീകരിക്കുന്നില്ല. സാധാരണക്കാരന്റെ സാധാരണവേഷമായ പാന്റ്സും ഷർട്ടും ധരിച്ച്‌ അദ്ദേഹം ഭരണ കാര്യങ്ങളിൽ പങ്കെടുക്കുകയും പൊതുജനങ്ങളെസമീപിക്കുകയും ചെയ്യുന്നു. അക്കാലത്തുണ്ടായ ലൃകൃതി ക്ഷോഭ മേഖലകളിൽ ഇതേ വേഷം ധരിച്ചാണ് അദ്ദേഹംസന്ദർശനം നടത്തിയത്. തണുപ്പ് കാലമായിരുന്നതിനാൽ ഒരു ചൂടുടുപ്പ് കൂടിയുണ്ട്. റോഡിൽ സെക്യൂരിറ്റികളുടെബഹളവും മുളവേലിപ്പോലീസുമില്ല. ഒരു കേവല പഥികനെപ്പോലെ റോഡുകളിലൂടെ നടക്കുന്നു , ജനങ്ങളോട്സംസാരിക്കുന്നു, എളിയവനും വിനീതനായി തന്റെ സഹ പ്രവർത്തകരോട് ഇടപെടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ തന്റെ വ്യക്തിത്വത്തെ അപമാനകരമായി ആക്ഷേപിച്ച എതിർ പക്ഷത്തോട്അദ്ദേഹത്തിന് പകയില്ല. അത് കൊണ്ടാണല്ലോ ആദ്യ പ്രസംഗത്തിൽ തന്നെ തന്റെ എതിർ സ്ഥാനാർത്ഥിയുടെപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു കൊണ്ട് ഒരു വലിയ മനസ്സിന്റെ ഉടമയാണ്താനെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തത്.

കറ പുരളാത്ത വ്യക്തിജീവിതത്തിന് ഉടമയായ അദ്ദേഹം മാന്യനായ ഒരു കുടുംബനാഥൻ കൂടിയാണ്. ഭാര്യയുംരണ്ടു പെൺ കുട്ടികളും അടങ്ങുന്ന സ്വന്തം കുടുംബത്തിന് വേണ്ടി ചിലപ്പോളെങ്കിലും അദ്ദേഹം അടുക്കളയിൽകയറി ഭക്ഷണമുണ്ടാക്കുന്നു. സന്മാർഗ്ഗത്തിന്റെയും സദാചാരത്തിന്റെയും പാതയിൽ സ്വന്തം കുടുംബത്തെഅദ്ദേഹം നയിക്കുന്നു എന്നത് തന്നെ ആധുനിക ലോകത്ത് അന്യം നിന്ന് പോകുന്ന ഒരുയാഥാർഥ്യമാകുന്നുവല്ലോ ?

സ്വ വർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകിയതിനും ചില രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകളുടെപേരിലുമൊക്കെ ഇന്നും പഴി കേൾക്കുന്ന ഒരാളെന്ന നിലയ്ക്ക് ഒബാമയെ സമീപിക്കുമ്പോൾ നാം അദ്ദേഹത്തിന്റെഷൂസിൽ കയറി നിന്ന് ചിന്തിക്കേണ്ടതുണ്ട്. ആദർശങ്ങളുടെ സഹ യാത്രികനായ ഏതൊരു മനുഷ്യനുംഅധികാരം ഒരു മുൾക്കിരീടം തന്നെ ആയിരിക്കും എന്ന സത്യം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്.

അമേരിക്കൻ പ്രസിഡന്റ് അമേരിക്കയിലെ മുഴുവൻ ജനങ്ങളുടെയും പ്രസിഡന്റാണ്. ആ ജനതയിലെ ഒരു വലിയവിഭാഗമാണ് ലെസ്ബിയനുകൾ. മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത ഒരു ചിന്തയോ പ്രവർത്തിയോ പൗരന്നിഷേധിക്കുവാൻ ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും അവകാശമില്ല. അതുമൂലം അയാൾക്ക്‌ പൊതുനീതിനിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് സംരക്ഷിച്ചു കൊടുക്കുവാൻ കൂടി നീതിമാനായ ഒരു ഭരണാധികാരിക്ക് ബാധ്യതയുമുണ്ട്. അതെ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.

പിന്നെ ചില കരാറുകൾ. നന്മയുണ്ടാവും എന്ന് കരുതി നാം ചെയ്ത എത്രയോ പ്രവർത്തികൾ തിന്മഉളവാക്കിയിരിക്കുന്നു. ഒരു പരിധിയിലധികം ഭാവിയിലേക്ക് നീളുന്ന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുവാൻ വെറുംസാധു ജീവിയായ മനുഷ്യന് സാധിക്കുകയില്ല എന്നതിന് തെളിവായി നിൽക്കുകയാണ് എത്രയോ മഹാന്മാർചെയ്ത എത്രയോ പ്രവർത്തികൾ ! എല്ലാ സംഗതികൾക്കും സമാന്തരമായി സാഹചര്യങ്ങളുടെ ഒരു വലിയ പുഴഒഴുകുന്നുണ്ടെന്നും ചിലപ്പോളെങ്കിലും അത് തീരങ്ങളെ ബാധിക്കാറുണ്ടെന്നും മനസ്സിലാക്കിയാൽ പലചോദ്യങ്ങൾക്കും ഉത്തരമായി.

ആഗോള മനുഷ്യരാശിയുടെ അടിസ്ഥാന നന്മയെ ലക്ഷ്യമാക്കി തന്റെ അവസരങ്ങൾ വിനിയോഗിച്ച മഹാനായമനുഷ്യ സ്നേഹിയാണ് ബാരാക് ഒബാമ. അദ്ദേഹത്തപ്പോലുള്ള മനുഷ്യരുടെ സാന്നിദ്ധ്യം ഭൂമിയിൽ സമാധാനവുംമനുഷ്യ മനസ്സുകളിൽ ശാന്തിയും കൊണ്ടുവരാൻ സഹായകമാവും എന്നത് സത്യം.

Print Friendly, PDF & Email

Leave a Comment

More News