ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ നാണം കെടുത്തി: എം.ഐ അബ്ദുൽ അസീസ്

സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് കഫെ’ ഫാമിലി മീറ്റ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ അങ്ങേയറ്റം നാണം കെടുത്തിയെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ അബ്ദുൽ അസീസ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്കാരിക നായകന്മാരെന്ന് മേനി നടിക്കുന്നവരെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അങ്ങേയറ്റം ലജ്ജാകരം തന്നെ. ധാർമിക ശിക്ഷണങ്ങൾ കൊണ്ട് മഹിതമായതും സ്ത്രീകൾക്ക് അർഹമായ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്ത അധ്യാപനങ്ങളെ അപരിഷ്കൃതമെന്നും തനി കാടത്തമെന്നും വിശേഷിപ്പിച്ച് നവ ലിബറലിസ്റ്റുകളും ഭൗതികവാദികളും വളർത്തിയെടുത്ത ഒരു സമൂഹത്തിൻ്റെ വികൃതമായ മുഖമാണ് ഇന്ന് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. പി.പി അബ്ദുൽ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, അബ്ബാസലി പത്തപ്പിരിയം, അബ്ദുറഹ്മാൻ മമ്പാട്, സി സജീർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കെ നിസാർ ഖുർആൻ ക്ലാസ് നടത്തി.‌ സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എച്ച് സമീഹ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News