മന്ത്ര മീറ്റ് ആന്റ് ഗ്രീറ്റ് വാഷിംഗ്ടൺ ഡി.സി.യിൽ നടന്നു

മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) പ്രസിഡൻ്റ് ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസ്തുത ചടങ്ങിൽ വാഷിംഗ്ടണ്‍ ഡി. സി യിൽനിന്നുള്ള നിരവധി മലയാളി ഹിന്ദു കുടുംബങ്ങൾ പങ്കെടുക്കുകയും ‘സംഘടനകളുടെ ആവശ്യകത ഈ കാലഘട്ടത്തിൽ’ എന്ന വിഷയത്തിൽ ആശയ സംവാദം നടത്തുകയും ഉണ്ടായി.

തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ഒരു സമൂഹത്തിൻ്റെ മാനസികവും, കുടുംബപരവും, അവരുടെ വിശ്വാസങ്ങളിൽ നിലനിന്നുകൊണ്ടുമുള്ള വെല്ലുവിളികൾ എങ്ങനെയാണ് ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ നേരിടേണ്ടത്, അങ്ങനെയുള്ള വിഷയങ്ങളിൽ സംഘടനകളുടെ പ്രസക്തി എന്താണ്, കൂടുതൽ സന്നദ്ധ പ്രവർത്തകർ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ മുൻപോട്ടു വരേണ്ടത്തിൻ്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ശ്യാം ശങ്കർ സംസാരിക്കുകയുണ്ടായി.

മന്ത്ര ഡയറക്ടർ ബോർഡ് അംഗം ശ്രീമതി. സ്വരൂപ അനിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് നിരവധി മലയാളീ കുടുംബങ്ങളാണ് എത്തി ചേർന്നത്. 2025 ജൂലായിൽ ഷാർലറ്റ്, നോർത്ത് കരോലിനയിൽവച്ചു നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവെൻഷൻ പ്രവർത്തനങ്ങളെ കുറിച്ചും സ്വരൂപാ വിശദീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News