മോശം അനുഭവങ്ങൾ നേരിട്ട സ്ത്രീകൾ പരാതിയുമായി വരണം: പ്രേംകുമാർ

തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവങ്ങൾ നേരിട്ട സ്ത്രീകൾ പരാതിയുമായി വരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സ്ത്രീകൾ പരാതി മറച്ചു വെക്കരുതെന്നും പരാതി നല്‍കി മറഞ്ഞിരിക്കരുതെന്നും പ്രേം കുമാര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനെ സർക്കാർ ഉടൻ തീരുമാനിക്കുമെന്നും പ്രേംകുമാർ വ്യക്തമാക്കി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജിവയ്ക്കണമെന്നായിരുന്നു എൽഡിഎഫിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് രാജിവെക്കാൻ നിർബന്ധിതനായത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി.

അതേസമയം, രഞ്ജിത്തിൻ്റെ രാജിയിൽ താൻ തൃപ്തയല്ലെന്നും തന്റെ വെളിപ്പെടുത്തല്‍ ജനങ്ങളെ അറിയിക്കാനായിരുന്നു എന്നും നടി പ്രതികരിച്ചു. രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പരീക്ഷിക്കുകയായിരുന്നു. താന്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ശ്രമിക്കുകയായിരുന്നു എന്നും നടി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News