ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു

ഗാർലാൻഡ് (ഡാളസ്): ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു. ഗാർലാൻഡ് ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ(ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.റവ ഷാജി കെ ഡാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ചെയര്മാന് ഡാൻ മാത്യൂസ് യോഗം വി ളിച്ചു ചേർത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു .തുടർന്നു സാക്കി ജോസഫ് ടെക്സസ് കൺസർവേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി .

നവംബറിലെ അമേരിക്കൻ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പൻ അഭ്യർത്ഥിച്ചു.തുടർന്ന സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്,സിബി പള്ളാട്ടുമഠത്തിൽ,സജി സാമുവൽ സന്തോഷ് കാപ്പിൽ – ഐഒസി ഡാലസ്,മാർട്ടിൻ പടേറ്റി – ടെക്സസ് ഇന്ത്യ കോലിഷൻ,ജോൺസൺ കുരുവിള,ജെയ്‌സൺ ജോസഫ് , നിബു കാര്യാക്കോസ്,ജെയ്സി ജോർജ്, ലിൻഡ സുനി ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു

ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ ഭാരവാഹികളായി പി സി മാത്യു( ചെയര്മാന്), നിബു കാര്യാക്കോസ് (പ്രസിഡന്റ്),സാബു നെടുംകാല , സൈമൺ ചാമക്കാല , ലിൻഡ സുനി ഫിലിപ്പ് (വൈസ് പ്രസിഡന്റ) സജി സാമുവേൽ (ജനറൽ സെക്രെട്ടറി ), ജോൺസൻ കുരുവിള (അസിസ്റ്റന്റ് സെക്രട്ടറി), ബിനു മത്തായി (ട്രഷറർ )എന്നിവരെയും ബോർഡ് ഓഫ് ഡയറക്ടർമാരായി സിജു വി ജോർജ്,ജെയ്സി ജോർജ് ,ജേക്കബ് ജയിംസ് , റവ ഷാജി കെ ഡാനിയേൽ ,പ്രിയ വെസ്‌ലി ,റോബിൻ സ്കറിയാ എന്നിവരെയും തിരഞ്ഞെടുത്തു ക്രിസ് മാത്യു(ഹൂസ്റ്റൺ ) എം സി യായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News