കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍

ഒഹായോ : കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും.

തിരുനാളിന്റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ജിൻസൺ സാനി, ദീപു പോൾ (ട്രസ്റ്റീമാര്‍), സോണി ജോസഫ് & ഷൈജൻ ജോസ് (പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന്‍ (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ചെറിയാൻ മാത്യു (ലിറ്റര്‍ജി), അരുണ്‍ ഡേവിസ് (ക്വയര്‍), സുജ അലക്സ് (പ്രസുദേന്തി/പ്രദക്ഷിണം), ജാനറ്റ് ജോസഫ് (ചര്‍ച്ച് ഡെക്കറേഷന്‍), ലിയാ ജോസ് (കള്‍ച്ചറല്‍ & പബ്ലിക് മീറ്റിങ്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ & ഹാള്‍ സെറ്റപ്പ് ), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി & വീഡിയോ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് & സൗണ്ട്), ഡിലിന്‍ ജോയ് (ഫുഡ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.

ഓഗസ്റ്റ് 31ന് (ശനിയാഴ്ച) വൈകുന്നേരം 5:15 മണിക്ക് കൊടിയേറ്റോട് കൂടി തിരുനാളിന് തുടക്കം കുറിക്കും. കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 1ന് (ഞായറാഴ്ച) തിരുനാള്‍ ദിനത്തില്‍, വൈകുന്നേരം 3:30 മണിക്ക്, ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ചയ്ക്ക് ശേഷം, പ്രദക്ഷിണം തുടർന്നു ഫാദർ ബേബി ഷെപ്പേർഡ് പ്രധാന കാര്‍മികത്വം വഹിക്കുന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാന, മിഷൻ ഡയറക്റ്റർ ഡോക്ടർ ഫാദർ നിബി കണ്ണായി ഒപ്പം ഫാദർ ജിൻസ് കുപ്പക്കര , ഫാദർ ആന്റണി ചൂരവടി , ഫാദർ അനീഷ് പൂവത്തേൽ എന്നിവർ ചേർന്ന് അർപ്പിക്കുന്നതായിരിക്കും . ഫാദർ എബി ചീരകത്തോട്ടത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും .

തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.

കൊളംബസില്‍ നിന്നും സെന്‍റ് മേരീസ് മിഷന്‍ പി.ആർ.ഒ ബബിത ഡിലിൻ അറിയിച്ചതാണിത്.

Print Friendly, PDF & Email

Leave a Comment

More News