കോളേജുകളുടെ റാങ്കിംഗ് മെച്ചപ്പെടുത്തൽ: സിജി എക്സലൻസ് മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്: നാഷണൽ അക്രഡിറ്റേഷൻ & അസസ്സ്മെൻ്റ് കൗൺസിൽ (NAAC), നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്ങ് ഫ്രെയിംവർക്ക് (NIRF) എന്നീ ദേശീയ ഏജൻസികളുടെ അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോളേജ് പ്രിൻസിപ്പാൾ മാരുടെയും മാനേജർമാരുടെയും മീറ്റ് സംഘടിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പുതിയ കോഴ്സുകൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ഡോ.എ ബി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.ഇസ്ഡ് എ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, മാനേജർ, IQAC കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.കോളേജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കോളേജുകൾക്ക് മികച്ച റാങ്ക് കരസ്ഥമാക്കുന്നതിനായി കൂട്ടായ പരിശ്രമം തുടരാൻ സംഗമം തീരുമാനിച്ചു.

ഡോ. ടി കെ മഖ്ബൂൽ (പ്രിൻസിപ്പാൾ, ജെഡിറ്റി കോളേജ്), ഡോ. കെ. അസീസ് (പ്രിൻസിപ്പാൾ, പി.എസ് എം ഒ കോളേജ്) , പ്രൊഫ. അബ്ദുൽ കരീം (പ്രിൻസിപ്പാൾ, കെ. എം. ഒ കോളേജ്),ഡോ. മുഹമ്മദ് ഇല്യാസ് (പ്രിൻസിപ്പാർ എസ് എസ് കോളേജ് അരിക്കോട്), ഡോ. അഷ്കറലി, (പ്രിൻസിപ്പാർ ഗവ. കോളേജ് തവനൂർ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സെന്റർ ഫോർ എജുക്കേഷണൽ എക്സലൻസ് (സി ഇ ഇ) ഡയറക്ടർ ഡോ. ജയഫറലി ആലിചെയ്ത്ത് സ്വാഗതവും , കോ- ഡയറക്ടർ ലുക്മാൻ കെ പി നന്ദിയും പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News