റെമെഡിയൽ ട്രൈനർ; സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കാരന്തൂർ: പഠന പ്രയാസങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും പഠനത്തിലും കരിയറിലും മുന്നേറാൻ അവരെ സഹായിക്കാനും താല്പര്യമുള്ളവർക്കായി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന അക്കാദമിക് ബാക്ക് വേഡ്നെസ്സ് ട്രൈനേഴ്സ് ട്രൈനിംഗ് (എബിടിടി) സെപ്തംബർ ബാച്ചിലേക്ക്ക്ക് അഡ്മിഷൻ ആരംഭിച്ചു.

പഠന പ്രയാസങ്ങൾ, പഠനത്തിലെ പിന്നാക്കാവസ്ഥ, പെരുമാറ്റ ദൂഷ്യങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് കോഴ്സിൽ നൽകുക. പ്രഗത്ഭരായ ട്രൈനേഴ്സും മന:ശാസ്ത്ര വിദഗ്ധരും നേതൃത്വം നൽകുന്ന ഈ കോഴ്സിൻ്റെ കാലാവധി മൂന്നു മാസമാണ്. ഓഫ് ലൈൻ ഓൺലൈൻ ബാച്ചുകളിൽ രക്ഷിതാക്കൾ, അദ്ധ്യാപകർ, ഉസ്താദുമാർ, വീട്ടമ്മമാർ, ഗ്രാജ്വറ്റ് ലെവൽ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് പ്രവേശനം നൽകുക.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 8714141122, 8891000166 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News