മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് നടത്തി

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ് മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് നിർവഹിക്കുന്നു.

താമരശ്ശേരി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ് കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിനീഷ് ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ് ക്ലബ്ബ് ലോഞ്ചിംഗ് നിർവഹിച്ച് വിദ്യാർഥികളുമായി സംവദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി ക്ലബ്ബ് അംഗങ്ങളെ പ്രഖ്യാപിച്ചു.

ഖുർആൻ ക്ലബ്ബ്, ഹദീസ് ക്ലബ്ബ്, ഫിഖ്ഹ് ക്ലബ്ബ്, അറബിക് ക്ലബ്ബ് തുടങ്ങിയ വ്യത്യസ്ത വിംഗുകൾക്കും തുടക്കം കുറിച്ചു. മഴവിൽ ക്ലബ് ചീഫ് കോഡിനേറ്റർ ആയി പത്താം ക്ലാസ് വിദ്യാർഥി അൻഫിൽ തെരഞ്ഞെടുക്കപ്പെട്ടു. അസ്മിൽ സൈൻ, മുഹമ്മദ് ഹാനി നുഹാസി, മുഹമ്മദ് ബാദുഷ, സുഹൈൽ സി കെ എന്നിവരാണ് അസിസ്റ്റന്റ് കോഡിനേറ്റർമാർ. ഓരോ ക്ലാസുകളിൽ നിന്ന് ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്തു.

അബ്ദുനാസർ ഹിശാമി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് സഖാഫി, നൗഫൽ സഖാഫി, അബ്ദുൽബാരി സഅദി, അബ്ദുല്ല സഖാഫി, സലാഹുദ്ദീൻ അഹ്സനി സംസാരിച്ചു. ഉസ്മാൻ ഹിശാമി വള്ളിയാട് സ്വാഗതവും സുലൈമാൻ സഖാഫി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News