ഡോ. കെ എം അബൂബക്കർ സിജി എഡ്യൂക്കേഷൻ അവാർഡിന് അപേക്ഷിക്കാം

കോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), സ്ഥാപക പ്രസിഡണ്ടും ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാർത്ഥം സിജി അവാർഡ് ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിൽ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി നടത്തുന്ന മികച്ച സേവനം വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.സാമൂഹിക നീതി, മതനിരപേക്ഷത, മാനവികത എന്നീ മൂല്യങ്ങളിൽ ഊന്നി സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് ആയി ലഭിക്കുക. cigi.org/page/events എന്ന വെബ്സൈറ്റിലൂടെ 2024 സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമാണ് അവാർഡിന് അർഹത.

വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ശാസ്ത്രീയമായ കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കൂടുതൽ മെച്ചപ്പെട്ട കരിയർ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. കെ എം അബൂബക്കറിന്റെ നേതൃത്വത്തിൽ സർക്കാരിതര സംഘടനയായി 28 വർഷങ്ങൾക്ക് മുമ്പ് സിജി രൂപീകരിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്: 8086664008, 8086662003

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:

പി ആർ ഡിവിഷൻ ഡയറക്ടർ എം.വി. സക്കറിയ,

അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹക്കീം,

ചീഫ് കോർഡിനേറ്റർ സൈനുദ്ദീൻ,

ഐ ടി അഡ്മിൻ സുഫീക്ക് സി എ

പി.ആർ.ഒ. ആദിൽ അയൂബി

Print Friendly, PDF & Email

Leave a Comment

More News