ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ ആകില്ല

കോഴിക്കോട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന രൂപത്തിൽ ലോക വിദ്യാഭ്യാസ ക്രമം പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണമേന്മ ലക്ഷ്യമാക്കി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും പുനക്രമീകരിച്ചില്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെവികസനം സാധ്യമാകാതെ വരുമെന്ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീൻ ഡോ മൊയ്തീൻ കുട്ടി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാദ്യാസം വിപണിയിൽ വില കൊടുത്തു വാങ്ങുന്ന ഉത്പന്നമാകുമ്പോൾ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നല്കാൻ കഴിയാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും. വിദ്യാഭ്യാസം ഗുണമേന്മയുള്ള ലോകം ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുവാൻ ധൃതിപ്പെടുന്ന കാലഘട്ടത്തിൽ പിന്നോട്ട് അടിച്ചാൽ രാജ്യത്തിനു പുരോഗതി പ്രാപിക്കാൻ ആകില്ലെന്നുമദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കോളേജുകളിലെ പ്രിൻസിപ്പൽ മാർക്കും കോഡിനേറ്റർ മാർക്കും മാനേജ്മെന്റിനും വേണ്ടി സിജി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി സിജി സെക്രട്ടറി ഡോ.ഇസ്ഡ് എ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, മാനേജർ, IQAC കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

കോളേജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കോളേജുകൾക്ക് മികച്ച റാങ്ക് കരസ്ഥമാക്കുന്നതിനായി കൂട്ടായ പരിശ്രമം തുടരാൻ സംഗമം തീരുമാനിച്ചു.

ഡോ. ടി കെ മഖ്ബൂൽ (പ്രിൻസിപ്പാൾ, ജെഡിറ്റി കോളേജ്), ഡോ. കെ. അസീസ് (പ്രിൻസിപ്പാൾ, പി.എസ് എം ഒ കോളേജ്) , പ്രൊഫ. അബ്ദുൽ കരീം (പ്രിൻസിപ്പാൾ, കെ. എം. ഒ കോളേജ്),ഡോ. മുഹമ്മദ് ഇല്യാസ് (പ്രിൻസിപ്പാർ എസ് എസ് കോളേജ് അരിക്കോട്), ഡോ. അഷ്കറലി, (IQAC കോർഡിറേറ്റർ , ഗവ. കോളേജ് താനൂർ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സെന്റർ ഫോർ എജുക്കേഷണൽ എക്സലൻസ് (സി ഇ ഇ) ഡയറക്ടർ ഡോ. ജയഫറലി ആലിചെയ്ത്ത് സ്വാഗതവും , കോ- ഡയറക്ടർ ലുക്മാൻ കെ പി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News