ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിച്ചു. ആഗസ്റ്റ് 9 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, തിരുനാള്‍ കൊടിയേറ്റ്, പരേതരുടെ ഓര്‍മ്മയ്ക്കായി ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.
ആഗസ്‌റ്റ് 10 ശനിയാഴ്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ലദീഞ്ഞു, വി. കുര്‍ബ്ബാനയ്ക്ക് റവ. ഫാ. ജോസഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. റവ. ഫാ. ജോസഫ് തറയ്ക്കല്‍, റവ. ഫാ. വില്‍സണ്‍ കണ്ടന്‍കരി (തിരുനാള്‍ സന്ദേശം) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ ഇടവക ജനം ഭക്തിയോടെ സംബന്ധിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കലാസന്ധ്യക്കു നെവിന്‍ വല്ലാട്ടില്‍ നടത്തിയ വല്ലാടന്‍ ലൈവ് വളരെ ആകര്‍ഷണീയമായിരുന്നു.
ആഗസ്‌റ്റ് 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തിരുനാള്‍ റാസ കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജോയി ചക്കിയാന്‍, റവ. ഫാ. ഡിജന്‍ മൈക്കിള്‍, റവ. ഫാ.
ജോസഫ് ജെമി പുതുശ്ശേരില്‍ (തിരുനാള്‍ സന്ദേശം) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. സെന്റ് മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേതൃത്വം നല്‍കി.
തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു. ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ മോ ടൗണ്‍ മേളം (ഡിട്രോയിറ്റ്) ടീമിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി. ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കല്‍ , കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത്, സേവ്യര്‍ തോട്ടം, പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രസുദേന്തിമാരായ അലീഷ്യ വഞ്ചിത്താനത്ത്, എയ്ഞ്ചല്‍ തൈമാലില്‍, അനു മൂലക്കാട്ട്, ആഷ്‌ലി ചെറുവള്ളില്‍, മെര്‍ലിന്‍ തോട്ടം, മൈക്കിള്‍ ചെമ്പോല, നിഖില്‍ വെട്ടിക്കാട്ട്, റിജാത്ത് കുറുപ്പംപറമ്പില്‍ എന്നിവരൊപ്പം അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത്.