സൗത്ത് ഫ്ലോറിഡയിൽ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം പ്രൗഢഗംഭീരമായി

സൗത്ത് ഫ്ലോറിഡ : മൂന്ന് പതിറ്റാണ്ടായി സൗത്ത് ഫ്ലോറിഡയിൽ സജീവ സാന്നിധ്യമായ നവകേരള മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു. കൂപ്പർ സിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങുകൾ ഓണസദ്യയോടെ തുടക്കം കുറിച്ചു. തുടർന്ന് താള-മേള- വാദ്യ അകമ്പടിയോടെ കേരള തനിമയാർന്ന ഓണക്കോടികൾ അണിഞ്ഞ എല്ലാവരും ചേർന്ന് മാവേലി മന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു.

വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് ഓണാഘോഷ ചടങ്ങ് ആരംഭിച്ചത്. ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നവകേരള പ്രസിഡൻറ് സുശീൽ നാലകത്ത് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔപചാരികമായി ഉത്ഘാടനം ചെയ്തു. മുഖ്യാതിഥി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ ഓണസന്ദേശം നൽകി . കോൺസൽ ജനറൽ ഓഫ് ഇന്ത്യ രമേശ് ബാബു ലക്ഷ്‌മണൻ ആശംസകൾ നേർന്നു . സെക്രട്ടറി ലിജോ പണിക്കർ ചടങ്ങിൽ എത്തിയവർക്ക് സ്വാഗതം അർപ്പിച്ചു .

ഔർ ലേഡി ഓഫ് കാത്തലിക് ചർച്ച് വികാരി ഫാ: ജോർജ് എളംബ്ലാശേരിൽ , സെൻറ് തോമസ് മലങ്കര ഓർത്തഡോൿസ് ചർച്ച് വികാരി ഫാ: എബി എബ്രഹാം, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ഓഫ് ഹോളിവുഡ് വികാരി ഫാ: ഷോൺ മാത്യു സൗത്ത് ഫ്ലോറിഡയിലെ പ്രധാനപ്പെട്ട സംഘടനകളുടെ നേതൃത്വത്തിലുള്ള ഫോമാ നാഷണൽ കമ്മറ്റിയങ്കമായ സാജൻ മാത്യു , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം , കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ് , മയാമി മലയാളി അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞുമോൻ മാത്യു , കേരള ഹിന്ദുസ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് മനോജ് നായർ , കേരള അസ്സോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡൻറ് മാത്യു തോമസ്, സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ സെക്രട്ടറി വിഷ്ണു പ്രതാപ്, കമ്മ്യൂണിറ്റി ലീഡർസ് ആയ സാജൻ മാത്യു, ജെയ്‌മി കുറാൻ ,കമ്മറ്റി മെമ്പർമാരായ അഭിലാഷ് ശശിധരൻ ,അഖിൽ നായർ ,ബെന്നി വർഗീസ് ,ദീപു സെബാസ്റ്റ്യൻ ,ജിൻസ് തോമസ് ,ജോൺസൺ ജേക്കബ് ,മാത്യു പൂവൻ ,മെൽക്കി ബൈജു റിച്ചാർഡ് ജോസഫ് ,ഷിബു സ്കറിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെയും, സംഘടനാ നേതാക്കളുടെയും നവകേരളയുടെ ശക്തിസ്രോതസുകളായ 14 മുൻ പ്രസിഡന്റുമാരുടെയും സജീവ പങ്കാളിത്തം മൂന്ന് പതിറ്റാണ്ടായി നവകേരള നേടിയെടുത്ത വിശ്വാസ്യത വിളിച്ചോതുന്നതായിരുന്നു. സൗത്ത് ഫ്ലോറിഡയിൽ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ നവകേരളയെ വ്യക്തിതാത്പര്യങ്ങൾക്കും, സ്വജനപക്ഷപാതികൾക്കും, സ്ഥാനമോഹികൾക്കും വിട്ടു നൽകില്ലെന്ന മുന്നറിയിപ്പായും ഓണാഘോഷവേള മാറിയെന്നു പറയുന്നതിൽ ഏറെ ഖേദമുണ്ടെന്ന് സംഘാടകർ പറഞ്ഞു. തങ്ങൾക്ക് പിന്തുണ നൽകിയ ഏവർക്കും ട്രഷറർ സൈമൺ പാർത്തായം നന്ദി രേഖപ്പെടുത്തി.

 

Print Friendly, PDF & Email

Leave a Comment

More News