ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങൾക്ക് എത്ര വലിയ പ്രശ്‌നവും പരിഹരിക്കാനുള്ള കഴിവുണ്ട്. എങ്കിലും ഇന്നത്തെ ദിവസം എവിടെയും ഒരുകാര്യത്തിലും നിങ്ങളുടെ സ്വാധീനം ചെലുത്താൻ ശ്രമിക്കരുത്. ഇന്ന് ബിസിനസ് കാര്യങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ചില ബിസിനസ് കരാറുകളാൽ നിങ്ങൾക്ക് നഷ്‌ടം സംഭവിച്ചേക്കാം.
കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ കഴിവുകൾ ഇന്ന് അംഗീകരിക്കപ്പെടും. നിങ്ങൾ അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങൾ വീട് അലങ്കരിക്കും.
തുലാം: ഇന്നത്തെ ദിവസം വളരെ മികച്ച ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസിന് ആശ്വാസമേകും. വൈകുന്നേരം ഇഷ്‌ടപ്പെട്ടവരോടൊപ്പം പുറത്ത് പോകാൻ നിങ്ങൾക്ക് സാധിക്കും.
വൃശ്ചികം: ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് വളരെ മികച്ച ദിവസമാണിന്ന്. ബിസിനസുകാർക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തികഞ്ഞ സന്തോഷത്തോടെയിരിക്കാനാകും.
ധനു: ഇന്ന് നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതും നടക്കുന്നതും ഒരേ കാര്യമാകും. നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം നിങ്ങളുടെ കാഴ്‌ചപ്പാടിനെ ആശ്രയിച്ചായിരിക്കും. നിങ്ങളുടെ കഴിവുകളെ ഉയർത്താനും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനും ഇതിന് കഴിവുണ്ട്.
മകരം: ഇന്ന് നിങ്ങളുടെ സഹോദരങ്ങളുമായി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. നിങ്ങളുടെ വീട് പുനർനിർമ്മാണം നടത്താന്‍ പദ്ധതിയിടും. കുടുംബത്തില്‍ നിന്നും അതിനുള്ള പിന്തുണയും ലഭിക്കും. സാമ്പത്തിക ചെലവുകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.
കുംഭം: ഇന്ന് നിങ്ങൾക്ക് മികച്ച ഒരു ദിവസമാണ്. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും നന്നായി ജോലി ചെയ്യാനും പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടനായിരിക്കും. എന്നാലും നിങ്ങളുടെ ജോലിയിൽ നിങ്ങൾ പൂർണ സംതൃപ്‌തനായിരിക്കില്ല. ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുക. വിദേശത്ത് നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ വന്നെത്തും.
മീനം: ഇന്ന് നിങ്ങൾക്ക് ഉത്സാഹവും ഊർജവും നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് ദൂരെ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. ഇന്ന് നിങ്ങൾക്ക് ബിസിനസിനായി ഒരു യാത്ര ചെയ്യേണ്ടി വന്നേക്കാം.
മേടം: ഇന്ന് നല്ല ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. പുതിയ ജോലികൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. ബിസിനസുകാരും ജോലിക്കാരും അവരുടെ പ്രയത്‌നങ്ങളിൽ വളരെ സന്തുഷ്‌ടരും അവരുടെ പരിശ്രമത്തിൽ സംതൃപ്‌തിയുമുളളവരാകും. ജോലി ചെയ്യുന്ന സമയം നിങ്ങള്‍ നന്നായി ആസ്വദിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ നിങ്ങള്‍ക്ക് ലഭിക്കും.
ഇടവം: നിങ്ങൾക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തികമായി ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാലും അത് പരിഹരിച്ച് മുന്നോട്ട് പോകാൻ നിങ്ങള്‍ക്ക് സാധിക്കും.
മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവക്ക് സാധ്യതയുണ്ട്. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്‌ക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. ഇന്ന് നിങ്ങൾക്ക് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ആത്‌മീയ കാര്യങ്ങളില്‍ നിങ്ങളിന്ന് കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും.