ഇന്ത്യൻ വോളീബോൾ ടീം മുൻ അംഗം തലവടി മണക്ക് കറുകയിൽ എം.ജെ അലക്സാണ്ടർ അന്തരിച്ചു

ആലുവ/ എടത്വാ: ഇന്ത്യൻ വോളീബോൾ ടീം അംഗവും തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ തലവടി മണക്ക് കറുകയിൽ എം.ജെ അലക്സാണ്ടർ (അലക്സ് -79)അന്തരിച്ചു.

സംസ്ക്കാരം സെപ്റ്റംബർ 1ന് 2.30ന് ആലുവ സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ.

ഭാര്യ: കൊല്ലം മുളമൂട്ടിൽ കുടുംബാംഗം അമ്മിണി.

മക്കൾ: അൻപു അലക്സ്, അൻസു അലക്സ്.

മരുമക്കൾ :തിരുവല്ല പുലിപ്ര ചെറിയാൻ വർഗ്ഗീസ്, തിരുവനന്തപുരം മാള ഉക്കൻ വീട്ടിൽ സൂരജ്.

സഹോദരിമാർ: കുഞ്ഞുമോൾ, ആലീസ്, മോളി, ജോയമ്മ.

കളമശ്ശേരി പ്രീമിയര്‍ ടയേഴ്സില്‍ നിന്നും വിരമിച്ച് ആലുവ ചൂണ്ടിയിൽ ആയിരുന്നു താമസം.1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ റഫറിയായിരുന്നു. നിര്യാണത്തില്‍ തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News