ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ ഡബ്ല്യുസിസി ഉറച്ചു നിന്നു; സംഘടനകളുടെ തലപ്പത്ത് സ്തീകള്‍ വരണം: നടി അമല പോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ തന്നെ ഞെട്ടിച്ചെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി ശക്തമായി ശ്രമിച്ചു. സംഘടനകളിൽ സ്ത്രീകൾ മുൻനിരയിൽ നിൽക്കണമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി വേണമെന്നും അമല പോൾ ആവശ്യപ്പെട്ടു.

അതേസമയം, ലൈംഗികാരോപണക്കേസിൽ മുകേഷ് എംഎൽഎ ഉടൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. ആരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. മുകേഷിന്റെ രാജി വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

അതിനിടെ, ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തി എന്നാണ് കേസ്. സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും

Print Friendly, PDF & Email

Leave a Comment

More News