ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റി സെന്റ് തോമസ് കത്തീഡ്രല്‍ ഹാളില്‍ ഒത്തുകൂടിയ നൂറുകണക്കിന് റിവര്‍സ്റ്റോണ്‍ നിവാസിളേയും വിശിഷ്ടാതിഥികളേയും വിസ്മയത്തിലാക്കി ‘ഒരുമ’യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഹ്യൂസ്റ്റണില്‍ അരങ്ങേറി.
വര്‍ണോജ്വലമായ കലാസന്ധ്യയ്ക്ക് ശേഷം മഹാബലിയേയും വിശിഷ്ടാതിഥികളേയും ഒരുമ ടീമിന്റെ ചെണ്ടമേളത്തോടും താലപ്പൊലിയുടെ അകമ്പടിയോടും കൂടി വേദിയിലേക്ക് ആനയിച്ചു. ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യു കിഴക്കേതില്‍ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം, ജഡ്ജ് ജൂലി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയിംസ് മാത്യു മുട്ടുംകല്‍ സ്വാഗതം പറഞ്ഞു. മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കല്‍, ഫാ. ജോഷി വലിയവീട്ടില്‍, സിനിമാ താരം ആര്‍ദര്‍ ബാബു ആന്റണി, നവീന്‍ ഫ്രാന്‍സീസ്, ജോണ്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. മേരി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി.
വയനാട് റിലീഫ് ഫണ്ടിനു വേണ്ടി ആലുക്കാസ് ജൂവലറി സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് വൗച്ചര്‍ നറുക്കെടുപ്പു വഴി ഒരുമ അംഗങ്ങള്‍ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ റാന്നി ഗുഡ് സമരിറ്റാന്‍ ചാരിറ്റബിള്‍ സൊസൈറ്റി വഴി അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കും. ഡോ. ജോസ് തൈപ്പറമ്പില്‍, ഡോ. സീനാ അഷറഫ്, സെലിന്‍ ബാബു, മേരി ജേക്കബ് എന്നിവര്‍ എം.സിമാരായി.
ഒരുമയുടെ പ്രഥമ പ്രസിഡന്റ് മുതല്‍ നിലവിലെ പ്രസിഡന്റ് വരെ 11 പ്രസിഡന്റുമാര്‍ തുഴഞ്ഞ ഒരുമ ജലഘോഷയാത്ര ആവേശമായി. ഇരുപതോളം വിഭവങ്ങളുമായി ഒരുക്കിയ ഓണ സദ്യ 600 പേര്‍ക്കു വിളമ്പിയാണ് ഓണാഘോഷത്തിന് സമാപനം കുറിച്ചത്.
ജോബി ജോസ്, ജിജി പോള്‍, കെ.പി തങ്കച്ചന്‍, ജിനോ ഐസക്ക്, വിനോയി കൈച്ചിറയില്‍, വിനോയി കുര്യന്‍, ജോസഫ് തോമസ്, റീനാ വര്‍ഗീസ് എന്നിവര്‍ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.