ഫിലഡല്‍ഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ ജാതി ഭാഷ വര്‍ണ്ണഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാവുന്ന, സംഗമോത്സവ് 24 എന്ന് നാമകരണം ചെയ്തിട്ടുള്ള, ഈ മഹാ അഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 3 മണി മുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150-ല്‍പരം കലാകാരന്മാര്, ചരിത്രത്തിൽ ആദ്യമായി ഒരു വേദിയിൽ അണിനിരക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും.
ഈ മാമാങ്കത്തിനു മാറ്റു കൂട്ടുവാന്‍ മലയാളിത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസ്സിയും പങ്കെടുക്കുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാനുള്ള അഹോരാത്ര പ്രയത്നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികൾ. വാഴയിലയിൽ വിളമ്പുന്ന രുചിയേറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്.
ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട് പുനരുദ്ധാരണ പ്രവർത്തിനായി വിനിയോഗിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൻ വർഗീസ് പണിക്കർ, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.
Online Tickets: https://www.mapicc.org/event-details-registration/map-onam-sangamotsav-24