സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് രജിസ്ടേഷൻ ആരംഭിച്ചു

രജിസ്ടേഷൻ കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് 2024 രജിസ്ടേഷൻ ആരംഭിച്ചു. കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷൻ പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അസ്‍ലം അലി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവർ പങ്കെടുത്തു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 1200 രൂപ നിരക്കിൽ രജിസ്ട്രേഷൻ ചെയ്യാൻ കഴിയും.

Print Friendly, PDF & Email

Leave a Comment

More News