ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കുമെന്നുമാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്. അത് കൂടുതൽ സങ്കീണ്ണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക.
കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക് സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത് തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട് കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ് ആത്യന്തികമായി വിജയത്തിലേക്ക് നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും.
തുലാം: നിങ്ങൾക്ക് ഇന്ന് കുടുംബാംഗങ്ങളുമായിട്ട് ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു പിക്‌നിക്കോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത് നിങ്ങളുടെ മനസിനേയും ആശയങ്ങളേയും ഉയർത്തുകയും ചെയ്യും.
വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ് ഇന്ന്. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന് ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത് കുറച്ച് സമയം ചെലവഴിക്കുക.
ധനു: ഇന്ന് നിങ്ങൾക്ക് പെട്ടെന്ന് നിങ്ങളുടെ രണ്ട് കൈകളും ഒരേപോലെ ആധിപത്യം പുലർത്തുന്നതുപോലെ തോന്നിയേക്കാം. അതിനാൽ ഇന്ന് ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. നിങ്ങളുടെ അവബോധം ഇന്ന് നിങ്ങളെ നയിക്കും. അതിനെ വിശ്വസിച്ച് മുന്നോട്ട് പോകുക. നിങ്ങൾക്ക് ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വന്നേക്കാം. എന്നാൽ ആർക്കാണ് എളുപ്പമുള്ള പരിഹാരം വേണ്ടത്, അല്ലേ?
മകരം: ആരോഗ്യമാണ് ധനം എന്ന തത്വത്തിൽ ഇന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കും. നിങ്ങൾ ഇതുവരെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തിയിട്ടുള്ള ഒരു വ്യക്തിയാണ് അതുകൊണ്ട് നിങ്ങൾക്ക് ഇന്ന് അതൊരു വലിയ വിഷയമാകില്ല. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്‌ടുകൾ ഒരു വിദൂര ലക്ഷ്യമാക്കി ഇന്ന് നിങ്ങൾ മാറ്റും. എന്നിരുന്നാലും നിങ്ങൾ അവ പൂർത്തിയാക്കും. ജോലി കൃത്യസമയത്ത് തീർക്കാത്തതിൽ നിങ്ങളുടെ ബോസ് നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.
കുംഭം: ഇത് നിങ്ങൾക്ക് കുടുംബവുമൊത്തുള്ള സമയമാണ്. നിങ്ങൾക്ക് അടുപ്പമുള്ളവരും പ്രിയപ്പെട്ടവരും ഇന്ന് നിങ്ങളോടൊത്ത് ആഹ്ലാദിക്കും. നിങ്ങൾ അവരെ അമിതമായി ലാളിക്കുകയും അവരോട് ‘ലഹള’ ഉണ്ടാക്കുകയും ചെയ്യും, എന്നിട്ട് തമാശകള്‍ കാണിച്ച് അവരെ ചിരിപ്പിക്കും. നിങ്ങളുടെ സ്നേഹവും വാത്സല്യവും തീർച്ചയായും അവർക്ക് കൊടുക്കുകയും അത് ഒന്നിന് പകരം ആയിരമായി, നിങ്ങൾക്ക് തിരിച്ച് കിട്ടുകയും ചെയ്യും. കുടുംബത്തിന് വേണ്ടി ഇത്രയും ഉഴിഞ്ഞുവച്ച നിങ്ങൾക്ക് ഒരു അർഹിച്ച അഭിനന്ദനം ആവശ്യമാണ്.
മീനം: നീന്തുന്നതിനേക്കാൾ അധ്വാനം പൊങ്ങിക്കിടക്കുന്നതിന് വേണ്ടിവരും. അതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നാൽ നിങ്ങൾ സ്ഥിരമായി മുന്നോട്ട് പോകാനായി ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ അടിമുടി മാറ്റേണ്ടതാവശ്യമാണ് എന്നാണ്. നിങ്ങൾക്ക് നിങ്ങളുടെ ഉദ്യോഗത്തിൽ അഭിനിവേശം ഉണ്ടെങ്കിൽ നിങ്ങൾ അവിടെ തിളങ്ങും.
മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും. ഇത് ഒരു ദുഷ്‌കരമായ കാര്യമായിരിക്കും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്‌ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
ഇടവം: ഇന്ന് നിങ്ങൾ സർഗശക്തി ഉള്ളവനും സമർഥനും ആയിരിക്കും. പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരേയും മേലധികാരികളേയും അമ്പരപ്പിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.
മിഥുനം: നിങ്ങൾ ഇന്ന് ബുദ്ധിയുടെ ഭാഷയേക്കാൾ ഹൃദയത്തിന്‍റെ ഭാഷ സംസാരിക്കും. ഇന്ന് വികാരത്തിന്‍റെ പ്രളയത്തിൽ നിങ്ങൾ മുഴുകും. അതായത് നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ കഴിവില്ലാത്തവനായി മാറും. എന്നിരുന്നാലും സന്ധ്യയോടു കൂടി കാര്യങ്ങൾ നല്ലതായിത്തീരും.
കര്‍ക്കടകം: തെളിഞ്ഞ, സ്‌പഷ്‌ടവും വ്യക്തവുമായ, ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും നിങ്ങൾ ഈ ദിവസം തുടങ്ങുക. നിങ്ങൾ വിവേകത്തോട് കൂടി സൃഷ്‌ടിച്ച ഉപായങ്ങൾ നിശ്ചയദാർഢ്യത്തോട് കൂടി നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ നിങ്ങളുടെ സമയം കൂടുതൽ ലാഭിക്കും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.