കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്. നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു.
“എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായി എനിക്കില്ല. വാർത്ത നല്‍കുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”.
“കുടുംബം എന്നോടൊപ്പം തന്നെയുണ്ട്. ഇത്തരം കാര്യങ്ങള്‍ കുടുംബത്തെയാണ് പെട്ടെന്ന് ബാധിക്കുന്നത്. വാർത്ത അറിഞ്ഞപ്പോള്‍ പെട്ടെന്ന് ഞാൻ അമ്മയെയാണ് ആദ്യം വിളിച്ചത്. ഇതുപോലെയൊരു സംഭവമുണ്ടെന്ന് പറഞ്ഞു. നീ ധൈര്യമായിട്ട് ഇരിക്ക് ഒരു ടെൻഷനും ഇല്ലെന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അത് മതി. ഏത് ശാസ്ത്രീയ പരിശോധനകള്‍ക്കും ഞാൻ തയ്യാറാണ്”.

അതേസമയം, പീഡനാരോപണം നിഷേധിച്ചതിന് പിന്നാലെ നടൻ നിവിൻ പോളിക്കെതിരെ പരാതിക്കാരി. പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയർന്നിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന് ആദ്യ പരാതിയിൽ പറഞ്ഞിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
ഭർത്താവിനെയും മകനെയും വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവതി പറയുന്നത്. നിവിൻ പോളിയുടെ ഗ്യാങ്ങാണ് ഭീഷിണിപെടുത്തിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്ത് പരാതി നൽകിയതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറയുന്നു. ഹണിട്രാപ്പ് പ്രതികളാണെന്നും കഞ്ചാവ് ദമ്പതികളെന്നും പറഞ്ഞായിരുന്നു വ്യാജ പ്രചാരണം നടത്തിയതെന്ന് യുവതി പറഞ്ഞു.
സിനിമയിൽ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാണ് തന്നെ ദുബായിൽ നിർത്തിയിരുന്നതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസിൽ ആറാം പ്രതിയാണ്. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പൊലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ഐപിസി 376 ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. കേസിൽ ഒന്നാം പ്രതി ശ്രേയയാണ്. നിർമാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.