പി വി അന്‍‌വറിന്റെ വെളിപ്പെടുത്തല്‍: എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം

ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്.

അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.

മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടർന്ന് എംഎൽഎയുമായി എസ് പി സുജിത്ത് ദാസ് നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. എസ് പി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ കസ്റ്റംസ് പരിശോധനയിൽ കുടുങ്ങാതെ പുറത്തെത്തുന്ന സ്വർണ്ണ കടത്തുകാരെ പുറത്തുവച്ച് പിടികൂടി രേഖകളിൽ കുറച്ചു സ്വർണം മാത്രം പിടിച്ചതായി കാണിക്കുകയാണ് ചെയ്തിരുന്നത് എന്നാണ് പി വി അൻവർ എംഎൽഎ ആരോപിച്ചത്.

Print Friendly, PDF & Email

Leave a Comment

More News