വിജയ്‌യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ GOAT നാളെ തിയറ്ററുകളിൽ എത്തും. നേരത്തെയുള്ള ടിക്കറ്റ് വിൽപന ശക്തമായിക്കഴിഞ്ഞു. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റാകുമെന്നാണ് പ്രതീക്ഷ. റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കേ തൻ്റെ ആരാധകർക്ക് ഒരു പ്രത്യേക സന്ദേശം നൽകിയിരിക്കുകയാണ് വിജയ്.
അടുത്തിടെ തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ച വിജയ് തൻ്റെ സന്ദേശത്തിൽ, ഗോട്ടിൻ്റെ റിലീസ് ഉത്തരവാദിത്തത്തോടെ ആഘോഷിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കേണ്ടതിൻ്റെയും രാഷ്ട്രീയം സിനിമയുടെ ആഘോഷങ്ങളിൽ നിന്ന് വേറിട്ട് നിർത്തേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ചിത്രം പ്രിമിയർ ദിനത്തിൽ പ്രദർശനം നടത്തുന്നതിനാൽ, മറ്റുള്ളവരോട് പരിഗണനയും ബഹുമാനവും കാണിക്കണമെന്ന് വിജയ് ആരാധകരോട് ആവശ്യപ്പെട്ടു.
അതേസമയം, GOAT തമിഴ്‌നാടിന് പുറത്തുള്ള ലൊക്കേഷനുകളിൽ നേരത്തെയുള്ള പ്രദർശനങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. ആദ്യ ദിവസത്തെ ഷോകൾ 4 മണിക്ക് തന്നെ ആരംഭിക്കും. തമിഴ്‌നാട്ടിലെ പ്രാരംഭ പ്രദർശന സമയത്തെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പ്രതിദിനം അഞ്ച് സ്‌ക്രീനിംഗുകള്‍ക്ക് സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല, ഇത് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇന്ന് വൈകീട്ടോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത GOAT എന്ന ചിത്രത്തിൽ വിജയ് അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. യുവൻ ശങ്കർ രാജയുടെ സംഗീതവും, ശ്രദ്ധേയമായ താരനിരയും ഉള്ള ഒരു ആക്‌ഷന്‍ പായ്ക്ക് ഡ്രാമയായ ഈ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.