ചിങ്ങം: നിങ്ങൾക്ക് എല്ലാം ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങൾ ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ലഭ്യമായ സ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കാരണം, ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന്.
കന്നി: നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളിൽ നിന്നും പ്രചോദനമുൾക്കൊളളുവാൻ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതായിരിക്കും. നിങ്ങളുടെ പ്രണയജീവിതത്തിൽ ശുഭമായിട്ടുളളത് സംഭവിക്കാൻ പോകുന്നു. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായത് വരാനിരിക്കുന്നു. കുടുംബവുമായി ഇന്ന് സമയം ചെലവഴിക്കുന്നതായിരിക്കും. ഉത്തരവാദിത്വമേറ്റെടുക്കാനുളള സാഹചര്യം വരുമ്പോൾ കുടുംബത്തിൻ്റെ കാര്യങ്ങൾ ഏറ്റെടുക്കുക.
തുലാം: ഇന്ന് അത്ര നല്ല ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നവർക്ക്. എന്നാലും നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.
വൃശ്ചികം: നിങ്ങൾ നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താൻ ശ്രമിക്കുന്നതായിരിക്കും. നിങ്ങൾ ശക്തനും, ഇച്ഛാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല.
ധനു: നിങ്ങളുടെ ഏറ്റവും അടുപ്പമുളളവർക്കുവേണ്ടി അൽപസമയം ഇന്ന് ചെലവഴിക്കുന്നതായിരിക്കും. നിങ്ങളും പങ്കാളിയും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും. കൂട്ടുകാർക്കൊപ്പവും സമയം ചെലവഴിക്കുന്നതായിരിക്കും.
മകരം: അവിവാഹിതരായിട്ടുളളവർ നിങ്ങളുടെ സ്വപ്‌നത്തിലെ ആളെ കണ്ടെത്തുകയും ഭാവിയെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും ചെയ്യും.
കുംഭം: നിങ്ങൾക്കിന്ന് ദേഷ്യം വന്നേക്കാം. സഹപ്രവർത്തകരിൽ നിന്നോ കീഴുദ്യോഗസ്ഥന്മാരിൽ നിന്നോ ജോലി തീരാത്തതിനെ കുറിച്ചുള്ള സംസാരങ്ങളാകും ദേഷ്യം ഉണ്ടാക്കുന്നത്. മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിനു പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.
മീനം: സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫി ഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. ഇനിയും വിനോദവേള വേണമെന്നുണ്ടോ? രാത്രിമുഴുവന്‍ നീണ്ട പാര്‍ട്ടിക്ക് പോകൂ! നിങ്ങളുടെ ധൃതി പിടിച്ച ജോലിക്കിടയില്‍ ഇത് മനസിന് ഉന്മേഷം പകരും.
മേടം: ഒരു നല്ല വാർത്ത ഇന്ന് നിങ്ങൾക്ക് വന്നേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം. അല്ലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങൾ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്.
ഇടവം: നിങ്ങളുടെ ഇന്നത്തെ പ്രവർത്തനങ്ങളിൽ നിങ്ങൾ വളരെ ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും കൂടി പെരുമാറുന്നതായി കാണാവുന്നതാണ്. ഇന്ന് നിങ്ങൾ ഒരു അധികാരിയെ പോലെയോ, ഒരു യജമാനനെ പോലെയോ പെരുമാറുകയും, എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് അത് നേടുന്നതിൽ നിന്നും പിന്നോട്ട് പോകാതിരിക്കുകയും ചെയ്യും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംതൃപ്‌തിയുടെയും, സന്തോഷത്തിൻ്റെയും, ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതൽ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കും. വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഊർജ്ജസ്വലനായി കാണപ്പെടും.
കര്‍ക്കടകം: നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. ഇതുകൂടാതെ, നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ശരിയും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്.