50 വർഷം മുമ്പ് ഗുഹയിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പെന്‍സില്‍‌വാനിയ: പെൻസിൽവാനിയയിൽ ഏകദേശം 50 വർഷം മുമ്പ് ഒരു ഗുഹയിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞു.

1977 ജനുവരി 16 ന് രണ്ട് കാൽനടയാത്രക്കാർ കണ്ടെത്തിയ മൃതദേഹം അപ്പലാച്ചിയൻ പർവതശിഖരത്തെ പരാമർശിക്കുന്ന ‘പിനാക്കിൾ മാൻ’ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗ്രബ്ബ് എന്ന ആളുടേതായിരുന്നു.

അന്ന് മൃതദേഹത്തിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ, അധികാരികൾ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മയക്കുമരുന്ന് അമിതമായി കഴിച്ചതിനാലാണ് അദ്ദേഹം മരിച്ചതെന്ന് വിധിയെഴുതിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാൽ, ഗ്രബ്ബിൻ്റെ രൂപം, ദന്തസംബന്ധമായ വിവരങ്ങൾ, സാധനങ്ങൾ, വിരലടയാളം, വസ്ത്രങ്ങൾ എന്നിവയിൽ നിന്ന് പരിശോധനയ്‌ക്കായി ശേഖരിച്ചതുമെല്ലാം പിന്നീട് കാണാതായതു കൊണ്ട് മൃതദേഹം തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

റിപ്പോർട്ടർമാരോട് സംസാരിക്കവേ, ബെർക്‌സ് കൗണ്ടിയിലെ കൊറോണർ ജോൺ ഫീൽഡിംഗ് പറഞ്ഞു, “സംസ്ഥാന പോലീസിൽ നിന്നുള്ള ഡിറ്റക്റ്റീവുകളും കൊറോണർ ഓഫീസിൽ നിന്നുള്ള അന്വേഷകരും കഴിഞ്ഞ 15 വർഷമായി ഈ കേസ് ഇടയ്‌ക്കിടെ പുനരവലോകനം ചെയ്യുകയും, വിരലടയാളത്തിലൂടെയും ഡെന്റല്‍ എക്സ്റേ വിവരങ്ങളിലൂടെയും കാണാതായ വ്യക്തികളുടേതുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.”

ഫ്ലോറിഡയിലും ഇല്ലിനോയിസിലും റിപ്പോർട്ട് ചെയ്ത കാണാതായ രണ്ട് കേസുകളുമായി ഗ്രബ്ബിൻ്റെ ഡെൻ്റൽ രേഖകൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2019 ഓഗസ്റ്റിൽ പോലീസ് ഗ്രബ്ബിൻ്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഹം റീഡിംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ഫോറൻസിക് നരവംശശാസ്ത്രജ്ഞനും ഫോറൻസിക് പതോളജിസ്റ്റും ഫോറൻസിക് ഒഡോൻ്റോളജിസ്റ്റും പരിശോധക്ക് വിധേയമാക്കി.

ഗ്രബ്ബിൻ്റെ ഡിഎൻഎ സാമ്പിളുകൾ കാണാതായ ആളുകളുടെ കേസുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും, പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ ഇയാൻ കെക്ക് 2024 ഓഗസ്റ്റിൽ അദ്ദേഹത്തിൻ്റെ കാണാതായ വിരലടയാളം കണ്ടെത്തി.

ഡിഎൻഎ സാമ്പിളുകളുടെ കാർഡ് നാഷണൽ മിസ്സിംഗ് ആൻഡ് അൺ ഐഡൻ്റിഫൈഡ് പേഴ്സൺസ് സിസ്റ്റത്തിന് (നാംയു) സമർപ്പിച്ച് ഒരു മണിക്കൂറിന് ശേഷം, എഫ്ബിഐ ഫിംഗർപ്രിൻ്റ് വിദഗ്ധൻ ഗ്രബ്ബിൻ്റെ വിരലടയാളവുമായി പ്രിൻ്റ് പൊരുത്തപ്പെടുത്തി.

അതിനുശേഷം, ഒരു കുടുംബാംഗവും അദ്ദേഹത്തിൻ്റെ ഐഡൻ്റിറ്റി സ്ഥിരീകരിക്കുകയും ഗ്രബ്ബിൻ്റെ അവശിഷ്ടങ്ങൾ ഒരു കുടുംബ കല്ലറയില്‍ അടക്കം ചെയ്യാൻ ബെർക്ക്സ് കൗണ്ടി കൊറോണർ ഓഫീസിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഈ തിരിച്ചറിയല്‍ അദ്ദേഹത്തിൻ്റെ കുടുംബത്തിന് ദീർഘകാലമായി കാത്തിരുന്ന അവരുടെ ആഗ്രഹം സഫലീകൃതമായതായി കൊറോണർ ജോൺ ഫീൽഡിംഗ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News