കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിഐഎം ഫെസ്റ്റിവല്‍-24 സംഘടിപ്പിച്ചു

കൊച്ചി: എഞ്ചിനീയറിംഗ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

ബിഐഎം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിപരിചയം പകര്‍ന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷന്‍ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സംഘമായി പ്രവര്‍ത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ ഡിസൈനുകളും, സര്‍ഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളര്‍ത്തുന്നതില്‍ ശില്‍പശാലയുടെ വിജയം ഉയര്‍ത്തിക്കാട്ടി.

പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് കെഎംസിടി വിമന്‍സ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലും പ്രോഗ്രാം നടന്നിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 70120 72413.

Print Friendly, PDF & Email

Leave a Comment

More News