ജോര്‍ജിയ: 2023 ഡിസംബറിൽ തൻ്റെ മകന് അവധിക്കാല സമ്മാനമായി സംഭവത്തിന് ഉപയോഗിച്ച തോക്ക് വാങ്ങി നല്‍കിയതായി ജോർജിയയിലെ സ്‌കൂളിൽ വെടിവെപ്പ് നടത്തിയ കൗമാരക്കാരന്‍ കോള്‍ട്ട് ഗ്രേയുടെ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോർട്ടുകൾ.
ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിൽ ബുധനാഴ്ച നടന്ന കൂട്ട വെടിവയ്പിൽ രണ്ട് സഹ വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും കൊല്ലാൻ 14 വയസ്സുള്ള വിദ്യാർത്ഥി കോൾട്ട് ഗ്രേ എആർ-സ്റ്റൈൽ റൈഫിൾ ഉപയോഗിച്ചതായി പോലീസ് പറയുന്നു. കൂടാതെ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ക്രിസ്മസ് സമ്മാനമായി പ്രാദേശിക തോക്ക് കടയിൽ നിന്ന് എആർ-15-സ്റ്റൈൽ റൈഫിൾ വാങ്ങിയതായി പിതാവ് പറഞ്ഞതായി ഒരു ഉറവിടം സിഎൻഎന്നിനോട് സൂചിപ്പിച്ചു.
കൗമാരക്കാരൻ്റെ പിതാവ് കോളിൻ ഗ്രേ നൽകിയ ടൈംലൈൻ സൂചിപ്പിക്കുന്നത്, സ്‌കൂൾ വെടിവയ്പ്പിൻ്റെ ഓൺലൈൻ ഭീഷണികൾ അന്വേഷിക്കാൻ അധികാരികൾ ആദ്യം ഗ്രേയെയും കുടുംബത്തെയും ബന്ധപ്പെട്ട് നിരവധി മാസങ്ങൾക്ക് ശേഷമാണ് തോക്ക് വാങ്ങിയതെന്നാണ്.
ജോർജിയയിലെ ജാക്‌സൺ കൗണ്ടി ഷെരീഫിൻ്റെ ഓഫീസ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം സാധൂകരിക്കാനാകാത്തതിനെ തുടർന്ന് അവസാനിപ്പിച്ചു.
പുതിയ അധ്യയന വർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച നടന്ന വെടിവയ്പ്പ്, ഈ വർഷത്തെ 45-ാമത്തെ സ്കൂൾ വെടിവയ്പ്പാണ്. 2023 മാർച്ചിൽ നാഷ്‌വില്ലെയിലെ ദി കവനൻ്റ് സ്‌കൂളിൽ നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ സംഭവത്തിന് ശേഷമുള്ള ഏറ്റവും മാരകമായ യുഎസ് സ്‌കൂൾ വെടിവയ്പ്പാണിത്.
ജോർജിയയിലെ ജുവനൈൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിരീകരിച്ച പ്രകാരം കോൾട്ട് ഗ്രേയെ ഗെയ്‌നസ്‌വില്ലെ റീജിയണൽ യൂത്ത് ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ഗ്ലെൻ അലൻ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ 14 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളും ഉൾപ്പെടുന്നു, ക്രിസ്റ്റ്യൻ അംഗുലോ, മേസൺ ഷെർമെർഹോൺ എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ, 53 കാരിയായ ഗണിത അധ്യാപിക ക്രിസ്റ്റീന ഇറിമിയുടെയും 39 കാരനായ ഗണിത അദ്ധ്യാപകനും അസിസ്റ്റൻ്റ് ഫുട്ബോൾ പരിശീലകനുമായ റിച്ചാർഡ് ആസ്പിൻവാൾ എന്നിവരും കൊല്ലപ്പെട്ടു.