ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം വിവിധ ചാപ്റ്ററുകളുമായി ഒത്തുചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുവാന്‍ ഡാളസിലും, വാഷിംങ്ടണില്‍ ഡി.സി.യിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നതായി ഐ.ഓ.സി. കേരള പ്രസിഡന്റ് സതീശന്‍ നായര്‍ അറിയിച്ചു.
ഡാളസിലും, വാഷിംങ്ടണ്‍ ഡി.സി.യിലും പൊതുപരിപാടിയില്‍ ഏവരേയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതും കൂടാതെ മറ്റു വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു സംസാരിക്കുന്നതാണ്. അദ്ദേഹത്തിന്റെ പൊതുപരിപാടികളില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
അതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സെപ്തംബര്‍ 8 മുതല്‍ 10 വരെ വളരെ ഹ്രസ്വമായ സന്ദര്‍ശനമായിരിക്കും രാഹില്‍ ഗാന്ധിയുടേത്. എ്ട്ടാം തീയതി ഡളാസിലും 9,10 തീയതികളില്‍ വാഷിംങ്ടണ്‍ ഡിസിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഈ അമേരിക്കന്‍ സന്ദര്‍ശനം എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു.
അദ്ദേഹത്തിന്റെ വിപുലമായ പരിപാടികള്‍ക്കായി ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് മെഹിന്ദര്‍ സിംഗ്, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ വിപിന്‍ രാജ്, മുന്‍ പ്രസിഡന്റ് ലീലാ മാരേട്ട്, ജോണ്‍സണ്‍ മ്യാലില്‍, സാക് തോമസ്, സന്തോഷ് കാപ്പില്‍ തുടങ്ങിയവരും മറ്റു ചില ചാപ്റ്റര്‍ പ്രതിനിധികളും പ്രവര്‍ത്തിച്ചു വരുന്നു.