“നമ്മുടെ പ്രവാചകനെ നിന്ദിച്ചവൻ മരിച്ചു”: ബംഗ്ലാദേശില്‍ ഹിന്ദു ബാലനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനു ശേഷം പള്ളിയില്‍ നിന്ന് പ്രസ്താവന

ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഉത്സോബ് മൊണ്ടൽ എന്ന 15 വയസ്സുള്ള ഹിന്ദു ബാലനെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടം ദാരുണമായി മര്‍ദ്ദിച്ചു. ജീവന്‍ ഭയന്ന് മൊണ്ഡൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ അഭയം തേടിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിർഭാഗ്യവശാൽ, പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ഒരു ജനക്കൂട്ടം പുറത്ത് തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണാതീതമായി.

മൊണ്ഡലിനെതിരെ മതനിന്ദ ആരോപണം ഉയർന്നതോടെ സ്ഥിതിഗതികൾ വഷളായി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും സ്റ്റേഷന് പുറത്ത് രോഷാകുലരായ ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായില്ല. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, സമീപത്തെ മസ്ജിദിൽ നിന്നുള്ള വിളംബരം ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കി. അഭയം തേടി പോലീസ് സ്റ്റേഷനിലെത്തിയ ബാലനെ അവര്‍ നിഷ്ക്കരുണം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്തു.

സംഘർഷം വർധിപ്പിക്കുന്നതിൽ പള്ളി നിർണായക പങ്ക് വഹിച്ചതായി ദൃസാക്ഷികള്‍ പറയുന്നു. പള്ളിയില്‍ നിന്നുള്ള ഉച്ചഭാഷിണികൾ പ്രകോപനപരമായ സന്ദേശങ്ങൾ മുഴക്കിക്കൊണ്ടിരുന്നു. “നമ്മുടെ പ്രവാചകനെ നിന്ദിച്ചവൻ മരിച്ചു; ഇനി എല്ലാവർക്കും വീട്ടിലേക്ക് പോകാം” എന്ന പ്രകോപനപരമായ പ്രസ്താവനയാണ് നിയമം കൈയ്യിലെടുക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത്.

ഉത്സോബ് മൊണ്ടലിന്റെ ക്രൂരമായ കൊലപാതകം ബംഗ്ലാദേശില്‍ മാത്രമല്ല ലോകത്തെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. പ്രവാചക നിന്ദ ആരോപിച്ച് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകം ബംഗ്ലാദേശില്‍ മാത്രമല്ല, പാക്കിസ്താനിലും സമാന സംഭവം ഇതിനും മുമ്പും ഉണ്ടായിട്ടുണ്ട്.

ഉത്സോബ് മൊണ്ടലിന്റെ കൊലപാതകം രാജ്യത്ത് ആഴത്തിൽ വേരൂന്നിയ വിഭാഗീയ സംഘർഷങ്ങൾക്ക് അടിവരയിടുകയും, ദുർബലരായ പൗരന്മാരെ സംരക്ഷിക്കുന്നതിൽ അധികാരികളുടെ പരാജയവും എടുത്തു കാണിക്കുന്നു. ആൾക്കൂട്ട നീതിയുടെ അപകടകരമായ അനന്തരഫലങ്ങളുടെ മറ്റൊരു ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.

Print Friendly, PDF & Email

Leave a Comment

More News