ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് നേടിയ ഡോ. ജോൺസൺ വി ഇടിക്കുളയെ വൈദീക സെമിനാരി വിദ്യാർത്ഥി സംഘം അനുമോദിച്ചു.

എടത്വ: മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് നേടിയ ഡോ ജോൺസൺ വി.ഇടിക്കുളയെ കണ്ണമ്മൂല വൈദിക സെമിനാരി വിദ്യാർത്ഥികൾ ഭവനത്തിലെത്തി അനുമോദിച്ചു.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ സെന്റ് തോമസ് സിഎസ്ഐ ഇടവക ട്രസ്റ്റി സജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം പി.ഐ ജേക്കബ് പൂവ്വക്കാട്, ഷിന്റോ ജസ്റ്റിൻ (അരുവിക്കര), എസ്.ഷാജി (പാറശ്ശാല ), ഡാനിഷ് മുത്തു സാമുവൽ (ഈറോഡ് ), ഡെന്നി ദാനിയേല്‍ (ഓച്ചിറ) എന്നിവർ ഡോ. ജോൺസൺ വി. ഇടിക്കുളയെ ഷാൾ അണിയിച്ച് അനുമോദിച്ചു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ബിൽബി മാത്യു കണ്ടത്തിൽ, ദ്രാവിഡ പൈതൃക വേദി ജനറൽ സെക്രട്ടറി സുധീർ കൈതവന, കുട്ടനാട് സെക്കുലര്‍ കൂട്ടായ്മ സെക്രട്ടറി എ.ജെ കുഞ്ഞുമോൻ, പി ഡി. സുരേഷ് എന്നിവർ ഭവനത്തിലെത്തി ആശംസകൾ നേർന്നു. സഹപ്രവർത്തകരുടെ സ്നേഹവും പ്രോത്സാഹനവും നന്ദിയോടെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ ഊർജ്ജവും ആത്മ വിശ്വാസവുമാണെന്ന് ഡോ. ജോൺസൺ വി ഇടിക്കുള പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News