ഡാലസ് : ഇന്ത്യയിൽ ബി ജെ പി ഗവണ്മെന്റ് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടന ലംഘനം അനുവദിച്ചു കൊടുക്കുവാൻ കഴിയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷികുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുൻ കോൺഗ്രസ് പ്രസിഡന്റും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു . സെപ്റ്റംബർ 8 നു ഡാളസ് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഓണം ഗണേഷ് ചതുർഥി ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത് . ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയും അമേരിക്കയും സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നും എല്ലാ സംസ്ഥാനങ്ങളെയും , അവിടെ വസിക്കുന്ന ജനതയേയും സംസ്കാരത്തെയും മതങ്ങളെയും ഒരേപോലെ കാണുവാൻ കഴിയണമെന്നും അവിടെ മാത്രമേ ജനാധിപത്യത്തിന്റെ വിജയം അവകാശപ്പെടുവാൻ കഴിയുകയുളൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ ബി ജെ പിയെ കുറിച്ചുള്ള ഭയം ജനങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.സ്നേ
ലോക്സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ വിശദീകരിച്ചു.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ പ്രീതീക്ഷകൾക്കപ്പുറമാണെന്നു ,” പിട്രോഡ പറഞ്ഞു.സ്വീകരണ സമ്മേളനത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ ,കോൺഗ്രസ് നേതാക്കളായ മൊഹിന്ദർ സിങ് , ജോർജ് എബ്രഹാം ഉൾപ്പെടെ നിരവധി കോൺഗ്രെസ് നേതാക്കൾ പ്രസംഗിച്ചു.