ജോർജിയ ഹൈസ്കൂള്‍ വെടിവെയ്പ്: മകന് തോക്ക് നല്‍കിയ പിതാവിന് വധശിക്ഷ നൽകണമെന്ന് കൗമാരക്കാരൻ്റെ മുത്തച്ഛൻ

ജോര്‍ജിയ: ജോർജിയയിലെ ഹൈസ്‌കൂൾ വെടിവയ്പുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസത്തിൽ, സ്കൂളില്‍ വെടിവെയ്പ് നടത്തിയ കൗമാരക്കാരന്‍ കോൾട്ട് ഗ്രേയുടെ മുത്തച്ഛൻ ചാൾസ് പോൾഹാമസ്, ദുരന്തത്തിൻ്റെ ഉത്തരവാദിയായ കോൾട്ടിൻ്റെ പിതാവ് കോളിൻ ഗ്രേയ്ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിൽ സെപ്തംബർ 4 ന് നടന്ന കൂട്ടക്കൊലയ്ക്ക് കോളിൻ ഉത്തരവാദിയാണ്. തന്റെ രോഷം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു, ” രണ്ട് വിദ്യാർത്ഥികളുടെയും രണ്ട് അദ്ധ്യാപകരുടെയും ജീവനെടുത്ത ആ ദുരന്തത്തിന് കാരണക്കാരന്‍ കോളിന്‍ ഗ്രേ ആണ്. അയാള്‍ക്ക് മരണശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും നല്‍കരുത്.”

കൂടാതെ, അദ്ദേഹം തൻ്റെ മുൻ മരുമകനെ “ദുഷ്ടൻ” എന്ന് വിശേഷിപ്പിക്കുകയും, സാഹചര്യത്തെ നേരിടാനുള്ള കുടുംബത്തിൻ്റെ കഴിവില്ലായ്മയെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.

സ്‌കൂൾ വെടിവയ്പിൽ ഉപയോഗിച്ച ആയുധമായ എആർ-15 ശൈലിയിലുള്ള റൈഫിൾ കോൾട്ടിന് ക്രിസ്മസ് സമ്മാനമായി നല്‍കിയ പിതാവിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

കോളിൻ ഗ്രേ നേരത്തെ ചാൾസിൻ്റെ മകൾ മാർസി ഗ്രേയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍, ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും പ്രായമായ അമ്മയെ 24 മണിക്കൂർ കെട്ടിയിട്ടതായുമുള്ള ആരോപണങ്ങൾ ഉൾപ്പെടെയുള്ള തർക്കവിഷയമായ ചരിത്രം അവർക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ,കോളിൻ ഗ്രേ കടുത്ത നിയമ പ്രത്യാഘാതങ്ങൾ നേരിടുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യയുടെ നാല് കുറ്റങ്ങളും കുട്ടികളോട് ക്രൂരത കാട്ടിയതിന് രണ്ട് കേസുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബാരോ കൗണ്ടി അറസ്റ്റ് വാറണ്ട് സത്യവാങ്മൂലം അനുസരിച്ച്, കോളിൻ തനിക്കും മറ്റുള്ളവർക്കും ഭീഷണിയാകും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് മകന് തോക്ക് നല്‍കിയതെന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News