നേന്ത്രപ്പഴം, നേന്ത്രക്കായ്, ചേന എന്നിവ ചേര്‍ത്തും അല്ലാതെയും കാളന്‍ ഉണ്ടാക്കാം. രുചികരമായ കാളന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.
ആവശ്യമായ സാധനങ്ങള്‍
നെയ്യ് – 1 ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്‌പൂണ്‍
കടുക് – 1 ടീസ്‌പൂണ്‍
ഉലുവ – 1 ടീസ്‌പൂണ്‍
വറ്റല്‍ മുളക് – 2
കുരുമുളക് പൊടി – ഒന്നര ടീസ്‌പൂണ്‍
പുളിയുളള തൈര് – 1 കപ്പ്
കറിവേപ്പില
ഉപ്പ്
നേന്ത്രക്കായയും ചേനയും – 10 കഷണം വീതം (ഇവ ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം)
തേങ്ങ അരപ്പ് – 1 കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് ചേര്‍ത്ത് കുറുക്കി വറ്റിക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഇളക്കി ഇറക്കി വെക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കി വാങ്ങാം.