അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിലും സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്ന വിവിധ യൂണിറ്റുകളിൽ സമ്മേളനങ്ങൾ ജില്ലാ മണ്ഡലം നേതാക്കൾ ഉദ്ഘാടനം ചെയ്തു.
മണ്ണാറമ്പ് ജില്ലാ സെക്രട്ടറി അഷ്റഫ് അലി കട്ടുപ്പാറ, അങ്ങാടിപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് നസീറാബാനും, അരിപ്ര, പൂപ്പലം ജില്ലാ കമ്മിറ്റി അംഗം ഹസീന വഹാബ്, ചാത്തനല്ലൂർ മണ്ഡലം സെക്രട്ടറി ഡാനിഷ് മങ്കട, ഓരടം പാലം മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് തിരൂർക്കാട് തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ,ജമാൽ മങ്കട, മായിൻകുട്ടി വടക്കാങ്ങര,പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് സെയ്താലി വലമ്പൂർ, അരിപ്ര രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്, നസീമ മദാരി, മുസ്തക്കീം കടന്നമണ്ണ, ഫസൽ തിരൂർക്കാട്, അബ്ദുള്ള അരങ്ങത്ത്,റഷീദ് കുറ്റീരി, തുടങ്ങിയ നേതാക്കൾ വിവിധ യൂണിറ്റുകളിൽ യൂണിറ്റി ഇലക്ഷന് നേതൃത്വം നൽകി.
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ ജനസംഖ്യാനുപാതികമായിജീവനക്കാരെ നിയമിക്കണമെന്നും, സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥന്മാർക്ക് പകരം ഓൺലൈൻ ട്രാൻസ്ഫറിലൂടെയല്ലാതെ സെക്രട്ടറിയെയും അസിസ്റ്റന്റ് എൻജിനീയറെയും നിയമിച്ച് ഭരണ സ്തംഭനം ഒഴിവാക്കണമെന്ന് വെൽഫെയർ പാർട്ടി യൂണിറ്റ് സമ്മേളനങ്ങളിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.