സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി സോഷ്യൽ മീഡിയ പോസ്റ്റ്: പോലീസ് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു

ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും, അത് എപ്പോൾ വേണമെങ്കിലും വീഴാമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിനെ തുടർന്ന് പോലീസ് അജ്ഞാതർക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനുള്ള ആദരസൂചകമായി നർമ്മദ ജില്ലയിലെ കെവാഡിയയിൽ നിർമ്മിച്ച 182 മീറ്റർ ഉയരമുള്ള പ്രതിമ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.

സെപ്തംബർ 8 ന് രാവിലെ 9.52 ന് “RaGa4India” എന്ന എക്സ് ഹാൻഡിൽ ഹിന്ദിയിൽ എഴുതിയ ഒരു പോസ്റ്റിൽ “വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനാൽ പ്രതിമ എപ്പോൾ വേണമെങ്കിലും വീഴാം” എന്ന് പറയുന്നു.

ഈ പോസ്റ്റിൽ ഘടനയുടെ പഴയ ഫോട്ടോയും ഉണ്ടായിരുന്നു. അത് അതിൻ്റെ നിർമ്മാണ സമയത്തേതായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിന്നീട് X ഉപയോക്താവ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനാല്‍ ഇപ്പോള്‍ അത് ലഭ്യമല്ല.

പൊതുജനങ്ങൾക്ക് ഭയമോ ആശങ്കയോ ഉണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും പ്രസ്താവനകൾ, തെറ്റായ വിവരങ്ങൾ, കിംവദന്തികൾ, റിപ്പോർട്ടുകൾ തുടങ്ങിയവ ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) യുടെ 353 (1) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2018 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രതിമയും അനുബന്ധ സൗകര്യങ്ങളും കാണാന്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ്.

Print Friendly, PDF & Email

Leave a Comment

More News