റിയാദ് : ചെങ്കടലിലെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ഇന്ത്യയിലെ മുന്ദ്ര, നവ ഷെവ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് റൂട്ട് സൗദി അറേബ്യ ആരംഭിച്ചു.
സെപ്തംബർ മുതലാണ് കിംഗ്ഡംസ് പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) അനുബന്ധ സ്ഥാപനമായ ഫോക്ക് മാരിടൈം സർവീസസ് നടത്തുന്ന ഈ പുതിയ സേവനം.
ഇന്ത്യയിൽ നിന്നുള്ള ഉപഭോക്തൃ ചരക്കുകളുടെയും പെട്രോകെമിക്കൽസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ ഈ സേവനം വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തും.
തങ്ങളുടെ കപ്പൽ വിന്യസിക്കുന്നതിനു പുറമേ, ഒമാനിലെ അസൈദുമായി ഒരു വെസൽ ഷെയറിംഗ് കരാറിലും (വിഎസ്എ) ഫോക്ക് മാരിടൈം ഒപ്പു വെച്ചിട്ടുണ്ട്. ഇത് പുതിയ റൂട്ടില്‍ ഒരു കപ്പൽ വിന്യസിക്കും.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ‘സുഹൃത് ബന്ധത്തിന്റെ’ വളർച്ചയെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പാതയെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.
ഈ പുതിയ സേവനം സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഫോക്ക് മാരിടൈം സിഇഒ പോൾ ഹെസ്റ്റ്ബേക്ക് എടുത്തുപറഞ്ഞു.
“കണക്‌റ്റിവിറ്റിയും സമുദ്രമേഖലാ വളർച്ചയും വർധിപ്പിച്ച് സൗദിയെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി സ്ഥാപിക്കുന്നതിനുള്ള സൗദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങളിലും ഇത് സംഭാവന ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോക്ക് മാരിടൈമിൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സലീം കാദർനാനി, പുതിയ സേവനത്തെ, പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് സുസ്ഥിരമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ആവേശകരമായ വികസനമായി അഭിനന്ദിക്കുന്നു.