മലപ്പുറം: പൊതുവിതരണ സംവിധാനങ്ങൾ ദുർബലപ്പെടുത്തുന്ന ഭരണകൂട നയങ്ങൾക്കെതിരെ ടൈലറിംഗ്& ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ടൗണിൽ നടത്തിവന്ന രണ്ടുദിവസത്തെ ജനകീയ ഓണചന്ത സമാപിച്ചു.
സംസ്ഥാനത്ത് പൊതുവിതരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും . ഇത് ആഘോഷ കാലഘട്ടങ്ങളിൽ സാധാരണക്കാരനെ സാമ്പത്തിക ബാധ്യതയിലേക്ക് വരെ എത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും സർക്കാർ പൊതു വിതരണ സംവിധാനം ശക്തിപെടുത്തണമെന്നും മലപ്പുറത്ത് ടൈലറിംഗ്& ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ‘കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രണ്ടുദിവസത്തെ ജനകീയ ഓണചന്തയുടെ സമാപനം നിർവഹിച്ചു കൊണ്ട് സംസാരിച്ച എഫ്ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് പറഞ്ഞു.
ടൈലറിങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പിടി അബൂബക്കർ സ്വാഗതവും, സെക്രട്ടറി ഷലീജ കീഴുപറമ്പ് നന്ദിയും പറഞ്ഞു. ഖദീജ വേങ്ങര, റഹ്മത്ത് പത്തത്ത്,അലവി വേങ്ങര, ഇക്ബാൽ കെ വി, സൈഫുന്നിസ, സീനത്ത് പൂപ്പലം തുടങ്ങിയവർ രണ്ടുദിവസത്തെ ജനകീയ ഓണച്ചന്തക്ക് നേതൃത്വം നൽകി.