മലപ്പുറം: സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു വലിയ നഷ്ടമാണ്. ഫാസിസ്റ്റു കാലത്ത്, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ധൈര്യവും പ്രതിബദ്ധതയും കാണിച്ച നേതാവായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യപ്പെടുത്തലിൽ മുഖ്യപങ്ക് വഹിക്കുകയും, ജനാധിപത്യ നിലപാടുകളെ ശക്തിപ്പെടുത്തുകയും ചെയ്തു.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.