എടത്വ: പ്രളയത്തിൽ കേരളത്തെ ചേർത്ത് പിടിച്ച സാന്ത്വന നായകൻ ആയിരുന്നു അന്തരിച്ച സഖാവ് സീതാറാം യച്ചൂരിയെന്ന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള അനുസ്മരിച്ചു.
2018 ലെ മഹാ പ്രളയത്തിൽ ദുരിതമനുഭവിച്ച് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് പേരെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ച നന്മയുടെ മനസ്സിന് ഉടമകയായിരുന്നു ജന നായകൻ സഖാവ് സീതാറാം യച്ചൂരി. 2018 ആഗസ്റ്റ് 19ന് ആണ് സി.പി. ഐ എം ജനറൽ സെക്രട്ടറി ആയ സീതാറാം യച്ചൂരി പ്രളയദുരന്തത്തിന്റെ ബാക്കിപത്രം കാണുവാൻ കേരള സന്ദർശനം നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രളയത്തിനിരയായവരെ ആശ്വസിപ്പിച്ചത്.ചേർത്തലയിലെ എസ്.എൻ കോളജിൽ മാത്രം അഭയം തേടിയത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള രണ്ടായിരത്തിലധികം ജന ങ്ങൾ ആയിരുന്നു.രാഷ്ട്രീയത്തിനപ്പുറം ജന ഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്ന ആ വിപ്ലവ നായകന്റെ ഓർമ്മ കൾക്ക് മരണമില്ല.
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെ അന്തരിച്ച നന്മയുടെ ഉറവ വറ്റാത്ത ജനനായകന്‍ രാഷ്ട്രീയ പ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്തകം ആയിരിക്കും. ആദരാഞ്ജലികൾ.