കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് വയനാടിനു വേണ്ടി പണം പിരിക്കരുത്: ഗതാഗത മന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയിലേക്കായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ‘സാലറി ചലഞ്ചിന്റെ പേരില്‍ പണം പിരിക്കരുതെന്ന് ഗതാഗത മന്ത്രി നിര്‍ദ്ദേശിച്ചു. ശമ്പളം കൈപ്പറ്റിയ ശേഷം വയനാട്ടിലേക്കുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാൻ മാനേജ്‌മെൻ്റ് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ​ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാൻ കെഎസ്ആർടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് കെഎസ്ആർടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് ഉത്തരവ് ഇറക്കിയതിൽ അന്വേഷണം നടത്താനുള്ള ചുമതലയും.

ശമ്പളം കൃത്യമായി ലഭിക്കാത്ത ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം വാങ്ങിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കുലർ വിവാദമായതോടെ ഗതാഗതമന്ത്രി വിഷയത്തിൽ ഇടപെട്ടു. ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രി സർക്കുലർ ഉടൻ പിൻവലിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകി. അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഒന്നര വർഷത്തിനു ശേഷമാണ് കെഎസ്ആർടിസിയിൽ ഇത്തവണ ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്തത്.

 

Print Friendly, PDF & Email

Leave a Comment

More News