അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം

ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന *അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്.

അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പെരി വാങ്ങിക്കൊണ്ടാണ് അഭയം ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ദിവസം ഇത്തരത്തിൽ ഒരു പരിപാടി നടത്തുന്നത്. മനസ്സ് വിൽക്കുന്ന ഉപ്പെരിയുടെ ലാഭം അവർ ഗ്രാമത്തിൽ നിർദ്ധനരെ സഹായിക്കാനാണ് ഉപയാഗിക്കുന്നത്.

ഇത് മനസിലാക്കിയ അഭയം വോളണ്ടിയർമാർ മനസ്സ് പ്രവർത്തകർ തയാറാക്കിയ ഉപ്പെരി വാങ്ങി ഉത്സവത്തിന് എത്തുന്നവർക്ക് ചെറിയ പായ്ക്കറ്റിൽ ഓണസമ്മാനമായി തൽകാൻ തീരുമാനിക്കുകയായിരുന്നു. അഭയം വോളണ്ടിയർമാരാണ് ഉപ്പെരി ഓണം പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്നലെ വൈകുന്നേരത്തോടെ ഉപ്പെരി വാങ്ങി പായ്ക്ക് ചെയ്ത് കഴിഞ്ഞു.

കോട്ടയം ജില്ലയാകെ പ്രവർത്തിക്കുന്ന അഭയം പ്രവർത്തകർ മറ്റൊരു സംഘടനയുടെ സന്നദ്ധപ്രവർത്തങൾക്ക് കൈ താങ്ങായി മാറുകയാണ് ഇതിലൂടെയെന്ന് അഭയം ലോക്കൽ സമിതി ചെയർമാൻ പ്രമോദ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി ലോക്കൽ സമിതി കൺവീനർ കെ എൻ ശശിയുടെ നേതൃത്വത്തിൽ അഭയം ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു വരികയാണ്.

ഭക്തജനങ്ങൾക്കാവശ്യമായ വൈദ്യസഹായവും പ്രാഥമിക ശുശ്രൂഷ സംവിധാനവും ഹെൽപ്പ് ഡെസ്ക്കിൽ ക്രമീകരീകരിച്ചിട്ടുണ്ട്. പ്രഗൽഭരായ ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും വോളന്റിയർമാരുടേയും സേവനം ലഭ്യമാണ്. ഭക്തജനങ്ങൾക്ക് സൗജന്യചുക്ക് കാപ്പി വിതരണവും കുടിവെള്ള വിതരണവും സജ്‌ജീകരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News