കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഡിബേറ്റ് ഏറെ വാശിയും വീറും നിറഞ്ഞതായിരുന്നു. അമേരിക്കൻ ജനത മാത്രമല്ല ലോകം മുഴുവൻ ആകാംഷയോടെ കാത്തിരുന്നതായിരുന്നു പ്രസിഡന്റ് ഡിബേറ്റ്. 62 മില്യൺ ആൾക്കാർ ഡിബേറ്റ് കണ്ടു എന്നത് അതിനുദാഹരണമാണ്. സമീപ കാലത്ത് നടന്ന ഏറ്റവും ആകാംഷ നിറഞ്ഞ ഡിബേറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിലരി ട്രംബ് ഡിബേറ്റ് ആയിരുന്നു ഇതിനുമുൻപ് നടന്ന വാശിയേറിയതും ആകാംഷ നിറഞ്ഞതുമായ ഡിബേറ്റ്. എൺപ്പത്തിനാല് മില്യൺ ആൾക്കാരായിരുന്നു ആ ഡിബേറ്റ് കണ്ടത്. അമേരിക്ക്യായുടെ ചരിത്രത്തിൽ ഏറ്റവും അധികം ആൾക്കാർ കണ്ട ഡിബേറ്റ് എന്ന പ്രത്യേകതയും അതിനുണ്ട്.
കരുത്തുകൊണ്ടും കാശുകൊണ്ടും ലോകത്തെ ഏറ്റവും ശക്തനായ രാജ്യമായ അമേരിക്കയുടെ ഭരണാധികാരിയുടെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വോട്ടർൻമ്മാർക്ക് വിലയിരുത്താനുള്ള അവസരമായാണ് ഡിബേറ്റിനെ കാണുന്നത്.
ഡിബേറ്റിൽ അവർ കാഴ്ചവെക്കുന്ന പ്രകടനം ചോദ്യങ്ങൾക്ക് അവർ നൽകുന്ന ഉത്തരം പ്രെസിഡന്റായാൽ അവർ ചെയ്യാൻ ഉദ്ദേശ്ശിക്കുന്ന പദ്ധതികൾ ആഗോള തലത്തിൽ അവരുടെ കാഴ്ചപ്പാടുകൾ ലോകരാഷ്ട്രങ്ങളോടുള്ള അവരുടെ സമീപനം രാജ്യാതിർത്തിയുടെ സംരക്ഷണം രാജ്യത്തിലേക്കുള്ള കുടിയേറ്റം അതിലുപരി രാജ്യത്തിന്റെ വളർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങൾ അതിലുണ്ട്. പ്രശസ്തിയും അതിലുപരി ക്രിയാതകമായ രീതിയിൽ ഒരു തിരഞ്ഞെടുപ്പ് ഡിബേറ്റ് ലോകത്ത് മറ്റൊരു രാജ്യത്തും നടക്കുന്നില്ല എന്നതാണ് ഒരു പ്രത്യേകത.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വ്യക്തിയാണ് ട്രമ്പെങ്കിൽ കഴിഞ്ഞ ഡെമോക്രറ്റിക് പ്രൈമറിയിൽ ഏറ്റവും പിറകിലേക്കെ തള്ളപ്പെട്ട വ്യക്തിയാണ് കമല ഹാരിസ്. ബൈഡൻ പിന്നീട് തന്റെ വൈസ് പ്രെസിഡന്റായി നിര്ദേശിക്കുക്കുകയാണുണ്ടായത്. അങ്ങനെ ഇരുവരും പരാജയപ്പെടുകയും തള്ളപ്പെടുകയും ചെയ്യപ്പെട്ടുയെന്നതാണ് ഒരു വസ്തുത. അങ്ങനെയുള്ള അവരുടെ ഏറ്റുമുട്ടലിൽ ആരെ ജനം തള്ളുമെന്നും കൊള്ളുമെന്നും നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ വ്യക്തമാകുവെങ്കിലും ഡിബേറ്റ് അതിനുള്ള തുടക്കമായാണ് കണക്കാക്കുന്നത്.
ഏറെ ആകാംക്ഷയോടെ നടന്ന ഡിബേറ്റിൽ ആരാണ് തിളങ്ങിയതെന്ന് വ്യക്തമായി നിർവ്വചിക്കാൻ മാധ്യമങ്ങൾക്കോ പൊതു ജനങ്ങൾക്കോ സാധിച്ചിട്ടില്ല. ഒപ്പത്തിനൊപ്പമെന്ന നിഗമനത്തിലാണ് എല്ലാവരുടെയും വിലയിരുത്തൽ. ഡിബേറ്റിന്റെ തുടക്കത്തിൽ ട്രംപ് തിളങ്ങിയെകിലും പകുതിയോടടുത്ത് കമലയും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചുയെന്നു തന്നെ പറയാം. എതിരാളിയോടുള്ള ട്രംപിന്റ് സമീപനത്തിൽ ഏറെ മിതത്വം ഉണ്ടായിഎന്ന് തന്ന് പറയാം. എതിരാളികളോട് കയർക്കുന്ന രീതി അദ്ദേഹത്തിൻറ്റ ഭാഗത്തുനിന്നും ഇക്കുറി ഉണ്ടായില്ല. കമല അദ്ദേത്തെ പ്രകോപിപ്പിക്കാൻ ചില അവസരത്തിൽ ശ്രമം നടത്തിയെങ്കിലും ചുരുക്കം ചില അവസരങ്ങളൊഴിച്ച് മുൻപ് നടന്ന ഡിബേറ്റുകളെക്കാൾ ഏറെ സംയമനം ഇക്കുറി അദ്ദേഹം പാലിച്ചുഎന്നുതന്നെ പറയാം. ബൈഡനെക്കാൾ കമല ഹാരിസ് മികച്ച പ്രകടം കാഴ്ചവെച്ചു എന്നതിനെ മറ്റൊരഭിപ്രായമില്ല. ട്രംപ് എന്ന രാഷ്ട്രീയ അതികായനെ നേരിടുന്നതിൽ അവർ വിജയിച്ചു എന്ന് തന്നെ പറയാം. ആക്രമണവും പ്രത്യാക്രണവും ഇരുഭാഗത്തുനിന്നുമുണ്ടായെങ്കിലും മോഡറേറ്ററിന്റെ ചോദ്യങ്ങൾക്ക് ഏറക്കുറെ ഉത്തരം പറയാൻ ഇരുവർക്കും സാധിച്ചു. അതുപോലെ തന്നെ ചില ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാനും സാധിച്ചില്ല. റഷ്യ യുക്രയ്ൻ ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ അമേരിക്ക എടുത്ത നിലപാടിൽ വിമര്ശനക്തമായ ചോദ്യം മോഡറേറ്റർ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കഴിഞ്ഞില്ല.
അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടയാൻ ബൈഡൻ ഭരണകൂടം എന്ത് ചെയ്തു എന്നതിനും വ്യക്തമായ മറുപടി നൽകിയില്ല. ചെറുകിട വ്യവസങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടയിൽ തകർച്ച നേരിട്ടപ്പോൾ അതിന് ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ കഴിയാതെ പോയതെന്തുകൊണ്ട് ഇതുൾപ്പടെയുള്ള വിഷയങ്ങളിൽ അവ്യക്തത നിറഞ്ഞ മറുപടിയായിരുന്നു വൈസ് പ്രസിഡന്റ് കമല ഹാരിസിൽ നിന്നും വന്നത്. ആ മറുപടിയെയോക്ക് തരണം ചെയ്യാൻ അവർ നടപ്പാക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ അവതരണമായിരുന്നു ചെയ്തതെ. ഇരുപത് മില്യൺ ആൾക്കാർക്കെ തൊഴിലവസരങ്ങൾ ചെറുകിട വ്യവസായങ്ങൾക്ക് അൻപതിനായിരം രൂപ റ്റാക്സ് ക്രെഡിറ്റ് തുടങ്ങിയവയായിരുന്നു അതിൽ ചിലത്.കോവിഡ് കാലത്ത് നല്കിയപോലെ ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും ൬൦൦൦ ഡോളർ നൽകുക അങ്ങനെ ആ പട്ടിക നീളുന്നുണ്ട്. എന്നാൽ ട്രംപ് ടിപ്പിനും ഓവർടൈം ശമ്പളത്തിന് റ്റാക്സ് ഇല്ലാതാക്കും തുടങ്ങിയ ചില നിർദേശങ്ങളെ മുന്നോട്ട് വച്ചിട്ടുള്ളു. ചെറുകിട വ്യവസങ്ങൾ കൊണ്ടുവരാൻ ശക്തമായനടപടികൾ കൈക്കൊള്ളും അതിർത്തിയിലെ സുരക്ഷാ ശക്തമാക്കും ഡീപോർട്ട് റൈഡ് നടത്തി അനധികൃത കുടിയേറ്റക്കരെ പുറത്താക്കും തുടങ്ങിയവ യും അതിൽ ഉൾപ്പെട്ടവ. ഇരുവരും ഇടത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് നടപ്പാക്കാൻ പോകുന്ന പദ്ധതികൾ പ്രഖ്യാപിച്ചത്. അബോർഷൻ വിഷയങ്ങളിൽ തുറന്ന സമീപനം എടുക്കുമെന്ന് തുറന്നടിച്ചു ഹാരിസിനെ യാഥാസ്ഥികരായ കത്തോലിക്കർ ഏതു രീതിയിൽ തിരിച്ചടിക്കുമെന്ന് കാണാം. ഹിലാരിയുടെ പരാജയം അത് പലരും തുറന്നു കാട്ടുന്നു.
പ്രസിഡന്റ് ആയിരുന്നപ്പോൾ ട്രംപ് അമേരിക്കയെ നശിപ്പിച്ചുയെന്നെ കമല ഹാരിസ് അഭിപ്രായപ്പെട്ടപ്പോൾ അമേരിക്ക കണ്ട ഏറ്റവും ദുർബലനായ പ്രസിഡന്റും വൈസ് പ്രെസിഡന്റുമാണ് ബൈഡനും ഹാരിസുമെന്ന് ട്രംപ് തിരിച്ചടിച്ചു. ട്രംപ്
പ്രെസിഡന്റായി വരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് ഹാരിസ് പറഞ്ഞപ്പോൾ അവരെ പ്രെസിഡന്റായി ജനം തിരഞ്ഞെടുത്താൽ അത് അംഗീകരിക്കാൻ മടികാണിക്കില്ലെന്ന് ട്രംപ് തുറന്ന് പറയുകയുമുണ്ടായി. അങ്ങനെ ആദ്യമായി ഒരുപക്ഷെ അവസാനത്തേതുമായ ട്രംപ് ഹാരിസ് സംവാദത്തിന്റെ തിരശീല വീണു. ഏറെ ആകാഷയോടെയും ആവേശത്തോടെയും നടന്ന ഡിബേറ്റിനെ ട്രംപ് വിമർശിക്കുകയാണ് ചെയ്തത്. മോഡറേറ്റർ ഹാരിസിനെ അനുകൂലമായ നിലപാട് എടുക്കുന്ന സമീപനമാണ് പലപ്പോഴും ചെയ്തതെന്നാണ് അദ്ദേഹം പറയുന്നതേ. അതെ ഏറക്കുറെ ശരിയാണെന്ന് പലപ്പോഴും വ്യക്തമായിരുന്നു.ഹാരിസ് ട്രംപിനെതിരെ ആരോപിച്ചതിന്റെ സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കാതെ ട്രംപ് ആരോപിച്ചത് ഉടനടി കണ്ടെത്തുകയുണ്ടായി. അമേരിക്കയിൽ കടന്നുകൂടിയ നുഴഞ്ഞു കയറ്റക്കാർ വളർത്തുമൃഗങ്ങളെയും മറ്റും കൊന്നു തിന്നുന്നു എന്ന ട്രംപിന്റെ ആരോപണത്തിൽ സത്യാവസ്ഥയില്ലെന്ന് കണ്ടെത്തിയവർ ട്രംപിനെതിരെ ഹാരിസ് ഉന്നയിച്ച കേസിന്റെയും മറ്റും ആരോപണത്തിൽ മൗനം പാലിച്ചു. ആവേശം കൊള്ളിച്ച ടിബറ്റിൽ ആര് ജനം അംഗീകരിക്കും. അതിനെ നവംബര്‍ ആദ്യ വരം വരെ കാത്തിരിക്കണം.