ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ ഓണാഘോഷം ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ അതിഗംഭീരമായി ആഘോഷിച്ചു.
താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലി മന്നനേയും വിശിഷ്ടാതിഥികളേയും ഘോഷയാത്രയോടെ സ്‌റ്റേജിലേക്ക് ആനയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജിജോ ആന്റണി ഭദ്രദീപം തെളിയിച്ചതോടെ മാര്‍ക്കിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
റോക്ക്‌ലാന്റിലെ ഏറ്റവും മികച്ച കര്‍ഷകനുള്ള എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ജോസ് അക്കക്കാട്ടിലിന് ലഭിച്ചു. വര്‍ക്കി പള്ളിത്താഴത്തിന് രണ്ടാം സ്ഥാനത്തിനും, മനോജ് അലക്‌സിന് മൂന്നും സ്ഥാനത്തിനുള്ള ക്യാഷ് അവാര്‍ഡും ലഭിച്ചു. തോമസ് അലക്‌സ് ആയിരുന്നു കര്‍ഷകശ്രീയുടെ അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.
ഷാജി പീറ്ററിന്റെ നാടന്‍ പാട്ടുകള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി. നെഹാ ജോജിയുടെ ഗാനം കയ്യടി വാങ്ങി. ജറിന്‍ ജോസും, സ്‌നേഹ ഇടുക്കുളയും ചേര്‍ന്ന് ആലപിച്ച ഗാനങ്ങളും ജനപ്രീതി നേടി. അനബേല്‍ മണലില്‍, അബിഗേല്‍ മണലില്‍, അഞ്ചലീന ജറിന്‍ എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സും, ഷാരോണ്‍ ഇടുക്കുള, സ്‌നേഹ ഇടുക്കുള, ക്രിസ്റ്റീന ജോസ്, എയിഞ്ചല്‍ ജോണ്‍, അസലിന്‍ ജോബി എന്നിവരുടെ ഫ്യൂഷന്‍ ഡാന്‍സും അതിമനോഹരമായിരുന്നു.
വര്‍ക്കി പള്ളിത്താഴത്ത് ആയിരുന്നു മഹാബലിയായി വേഷമിട്ടത്. ശബ്ദനിയന്ത്രണം ഷാജി പീറ്റര്‍ ആയിരുന്നു. സണ്ണി കല്ലൂപ്പാറ ആയിരുന്നു എം.സി.
സന്തോഷ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. മാര്‍ക്ക് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഐ ഫോര്‍ ദി ബ്ലൈന്‍ഡ്, ഹോം ഫോര്‍ ഹോംലെസ്, കിഡ്‌നി ഫൗണ്ടേഷന്‍ (ചിറമേലച്ചന്‍), തിരുവനന്തപുരത്തുള്ള ലൂര്‍ദ് മാതാ കാന്‍സര്‍ സെന്റര്‍ (ഫാ. മോബന്‍ ചൂരവടി) എന്നീ സാധുജന ക്ഷേമ പദ്ധതികളാണ് മാര്‍ക്ക് ഇപ്പോള്‍ നടത്തിവന്നുകൊണ്ടിരിക്കുന്നത്.
റോക്ക്‌ലാന്‍ഡിലുള്ള മൂന്നു സ്‌റ്റേജികളിലായി 75 പേരോളം പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസും നടത്തിവരുന്നു.