“എന്റെ ജീവനേ അവർക്ക് എടുക്കുവാൻ കഴിയു. ഞാൻ മുന്നോട്ടു വച്ച ആശയങ്ങൾ ഇവിടെ തന്നെയുണ്ടാകും , നിങ്ങൾ അതിന്റെ പ്രചാരകരാകുക” സോക്രട്ടറീസ്. നമ്മളിൽ നിന്ന് വേർപെട്ടു പോകുന്ന ചിലരുടെ ആശയങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കും, അത് രക്തസാഷിത്വമാണെങ്കിലും സ്വാഭാവിക മരണമാണെങ്കിലും. ആ ചിലരിൽ ഒരാളാണ് സഖാവ് സീതാറാം യച്ചൂരി.
മികച്ച പാർലമെന്റെറിയനും വാഗ്മിയും വരേണ്യതയിൽ നിന്ന് ഇറങ്ങി വന്ന് അദ്ധ്വാനിക്കുന്നവർക്കും, പാർശ്വവൽക്കപ്പെട്ടവർക്കുമായി ജീവിതം സമർപ്പിക്കപ്പെട്ട ഒരു പോരാളിയും, ഒരു സൈദ്ധാന്തികനും , ഒരു നയ തന്ത്രജ്ഞനുമായിരുന്ന സീതാറാം യച്ചൂരി അകാലത്തിൽ നമ്മെ വിട്ടു പോയിരിക്കുന്നു.
സമകാലിക ഇൻഡ്യയിൽ മതേതരത്വവും ജനാധിപത്യവും അപകടത്തിലാകുന്നതു മനസ്സിലാക്കി അതുയർത്തിപ്പിടിക്കാൻ നേതൃത്വം നൽകിയ സഖാവ് യച്ചൂരിയുടെ വേർപാടിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും , നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ ഒരു സെമിനാറും ചിക്കാഗോയിലുള്ള കേരള കൾച്ചറൽ സെൻററിന്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 17 ന് വൈകുന്നേരം 7:30 ന് ചിക്കാഗോ മോർട്ടൻ ഗ്രോവിലുള്ള സെൻറ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ നടക്കുന്നു.
സഖാവ് യച്ചൂരിയുടെ സമകാലികനായി രാഷ്ട്രീയത്തിലും , അടുത്ത സുഹൃത്തായിയും പ്രവർത്തിച്ചിട്ടുള്ള മുൻ മന്ത്രിയും, മുൻ പാർലമെൻറ് മെമ്പറും , സി. പി. ഐ സ്റ്റേറ്റ് സെക്രട്ടറിയുമായ സഖാവ് ബിനോയ് വിശ്വം , യച്ചൂരി അനുസ്മരണത്തിലും സെമിനാറിലും മുഖ്യാധിതിയായി പങ്കെടുക്കുന്നു.
ചിക്കാഗോയിലെ വിവിധ രാഷ്ട്രീയ , സാമൂഹിക സംഘടനാ നേതാക്കൾ യച്ചൂരി അനുസ്മരണം നടത്തുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സംഘാടകർ സാദരം ക്ഷണിക്കുന്നു.