മാവേലിക്കര: കാരുണ്യ ഭവനിലെ അന്തേവാസികൾക്കൊപ്പം തൻ്റെ 64-ാം ജന്മദിനം ആഘോഷിച്ച് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ്. അന്തേവാസികൾ നൽകിയ പനിനീർ പൂക്കൾ സ്വീകരിച്ചു അവർക്കൊപ്പം കേക്ക് മുറിച്ചു മധുരം പങ്കിട്ടു. അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണു മടങ്ങിയത്.
കാരുണ്യ ഭവനിൽ നടന്ന ജന്മദിനാഘോഷ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ അദ്ധ്യക്ഷനായി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മറുപടി പ്രസംഗം നടത്തി. ഡോ. കെ.എൽ. മാത്യു വൈദ്യൻ കോര്‍ എപ്പിസ്കോപ്പ തോത്ര ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ഫാ. ജേക്കബ് ജോൺ കല്ലട, കൗൺസിൽ അംഗങ്ങളായ ഫാ. പി.ഡി. സ്കറിയ പൊൻവാണിഭം, ഫാ. കെ.പി. വർഗീസ്, ബിനു സാമുവൽ, ജോൺസൺ പി. കണ്ണനാംകുഴി, ടി.കെ മത്തായി, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോസഫ് സാമുവൽ ഏവൂർ, ഫാ പ്രവീൺ ജോൺ മാത്യൂസ്, സൈമൺ കെ. വർഗീസ് കൊമ്പശേരിൽ, ബിജു വർഗീസ് ചേപ്പാട്, ജോജി ജോർജ് കുട്ടംപേരൂർ, ഭദ്രാസന പിആർഒ അനി വർഗീസ്, തെയോ മീഡിയ ഡയറക്ടർ ബിനു തങ്കച്ചൻ, കാരുണ്യ ഭവൻ ഡയറക്ടർ ഫാ. ഷിജി കോശി, അസി. ഡയറക്ടർ ഫാ. സഞ്ജു പി.മാത്യു, കോഓർഡിനേറ്റർ നൈനാൻ പെരുമ്പള്ളിൽ, ശാലേം ഭവൻ ഡയറക്ടർ ഫാ. സോനു ജോർജ്, തെയോ ഭവൻ അരമന മാനേജർ ഫാ. തോമസ് രാജു, ഓഡിറ്റർമാരായ കെ.ജെ. ജോർജ്, മാത്യു ജോൺ പ്ലാക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.